വേനൽ അവധികാലം എന്നും കുട്ടികളുടെ സന്തോഷത്തിന്റെ കാലമാണ്. ഈ അവധികാലം അവർ കളികളിൽ ഏർപ്പെട്ടു ആഘോഷിച്ചിരുന്ന കാലം കടന്നു പോയിരിക്കുന്നു. കുട്ടികൾ പുറമെയുള്ള കളികളേക്കാൾ ഉപരി മൊബൈൽ ഫോണിലും കംപ്യൂട്ടറിലുമെല്ലാം കളിക്കാൻ ആഗ്രഹിക്കുന്നു. മാറുന്ന നാടിനൊപ്പം നമ്മുടെ കുട്ടികളുടെ ശീലങ്ങളിലെ മാറ്റവും ഓരോ അച്ഛനമ്മമാരും ഇന്ന് വീക്ഷിക്കുന്നുണ്ടാവും. ഓടിയും ചാടിയും പറമ്പുകൾ തോറും കളിച്ചു നടന്നിരുന്ന കുട്ടി കുറുമ്പുകൾ ഇന്ന് കാണാൻ ഇല്ല. മൊബൈൽ ഫോൺ തുടങ്ങിയവ എത്രമാത്രം നമ്മുടെ നാടിനെ സ്വാധീനിച്ചു എന്ന് നമുക്കിവിടെ കാണാൻ ആകും.

മണ്ണിൽ കളിക്കുന്ന കുട്ടികളേക്കാൾ കൂടുതൽ മൊബൈലിൽ കളിച്ചു ഇരിക്കുന്ന കുട്ടികൾ എവിടെയും കാഴ്ചയാകുന്നു, പൂർണമായും ചീത്തയെന്നോ നല്ലാതെന്നോ ഇതിനെ പറയുവാൻ നമുക്കാകില്ല. പക്ഷെ പഴമയെ ഓര്മപെടുത്തേണ്ട കടമ ഓരോ വ്യക്തിക്കും ഉള്ളതാണ്. തലച്ചോറിന്റെ വളർച്ചക്കും കുട്ടികളെ ബുദ്ധിവന്മാരാകുന്നതുമായ കളികൾ ഇന്ന് മൊബൈലിൽ ലഭിക്കുന്നുണ്ട്, അതെല്ലാം ഒരു പരിധി വരെ അച്ഛനമ്മമാർ കുട്ടികളെ കൊണ്ട് കളിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷെ അതിൽ നിന്നും വഴി വിട്ടു മറ്റു പല രീതിയിലും കുട്ടികൾ പോകുന്നത് അച്ഛനമ്മമാർ അറിയാറില്ല. ഇതിൽ നിന്നെല്ലാം ഒരു മാറ്റത്തിനായി നമുക്ക് നമ്മുടെ കുട്ടികാലം കുട്ടികളെയും പഠിപ്പിക്കു നല്ലൊരു നാളെയുടെ വിത്തുകൾക്കായി.

മാറുന്ന നാടിനൊപ്പം ശീലങ്ങളും
5 (100%) 6 votes