ഗുരുവായൂരിലും സമീപപ്രദേശങ്ങളിലും അപകടങ്ങളിൽപെടുന്നവർക്ക് സൗജന്യ ആംബുലൻസ് സർവീസ് നടത്തിവരുന്ന ആക്ടസ് എന്ന ആതുരസേവന സന്നദ്ധസംഘടന അവരുടെ ചെലവിനായി പലതുള്ളി പെരുവെള്ളം എന്ന പേരിൽ പഴയ പത്രക്കടലാസ് സമാഹരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നു. പതിനൊന്നു വർഷത്തിനിടയിൽ ആറായിരത്തോളം അപകടങ്ങളിൽ പറന്നെത്തി രോഗികളെ ആശുപത്രിയിലെത്തിച്ച ആക്ടസ് ന്റെ ഈ പദ്ധതിക്ക് ഗുരുവായൂരിലെ ജനങ്ങളും പിന്തുണക്കുന്നുണ്ട്. ഒരു മാസത്തെ ചെലവ് അമ്പതിനായിരത്തോളം വരെ എത്തുന്ന സാഹചര്യത്തിൽ പണം സ്വരൂപിക്കാനായി തുടങ്ങിയ ഈ പദ്ധതി നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി‍ പഴയ പത്രക്കടലാസ് ആക്ട്സ് പ്രസിഡന്റ് പി.ഐ.സൈമണു കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

പഴയ പത്രങ്ങൾ നൽകുവാൻ താത്പര്യമുള്ളവരും, സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ താല്പര്യമുളവരും ആക്ടസ് നെ ബന്ധപെടുക.

ഫോൺ- 0487-2551400

പലതുള്ളി പെരുവെള്ളം പദ്ധതി നടപ്പിലാക്കി ആക്ട്സ്
5 (100%) 14 votes

Summary
Article Name
പലതുള്ളി പെരുവെള്ളം പദ്ധതി നടപ്പിലാക്കി ആക്ട്സ്
Description
പലതുള്ളി പെരുവെള്ളം പദ്ധതി നടപ്പിലാക്കി ആക്ട്സ്
Author
Publisher Name
GuruvayoorLive
Publisher Logo