തൃശൂർ ജില്ലാ വ്യാപകമായി മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി ജില്ലയിലെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇരുന്നൂറു പേര് മാത്രമാണ് ലക്ഷണങ്ങളുമായി എത്തിയത് എന്നാൽ ഈ വര്ഷം ഇന്ന് വരെയുള്ള കണക്കനുസരിച്ച് ഇരുനൂറ്റി എഴുപതോളം ആളുകളാണ് രോഗ ലക്ഷണങ്ങളുമായി എത്തിയത് ഇതിൽ നൂറ്റിഎൺപത്തിയെട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, ഒരാൾ മരിക്കുകയും ചയ്തു.

കണക്കുകളിൽനിന്നും വ്യക്തമാകുന്നത് ഈ സംഖ്യകൾ മുൻപുള്ള വർഷത്തെ കണക്കുകളെക്കാളും കൂടുമെന്നുതന്നെയാണ്. ഇതിനായി നാം ഓരോരുത്തരും തയ്യാറെടുക്കേണ്ട കുറച്ച് തയ്യാറെടുപ്പുകൾ ഉണ്ട്, അവ എന്താണെന്നും അവ പാലിക്കാനും നമുക്ക് ശ്രെമിക്കാം, ഈ ശ്രെമത്തിലൂടെ മഞ്ഞപിത്തമെന്ന ഈ അപകടം നമുക്ക് വേരോടെ പിഴുതെറിയാം….

രോഗം പകരുന്നത്

മലിനമായ ജലം, ആഹാരം, രോഗബാധിതർ കൈകാര്യം ചെയ്യുന്ന ആഹാരപദാർഥങ്ങൾ, ഉപയോഗിച്ച വെള്ളം എന്നിവയിലൂടെ ഈ രോഗം നമുക്കിടയെലുത്തുന്നു. വൈറസ് ശരീരത്തിലെത്തിയാൽ പതിനഞ്ചു മുതൽ നാല്‌പത്തിയഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കാണിച്ചു തുടങ്ങമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ശരീരവേദനയോടു കൂടിയ പനി, അതിയായ ക്ഷീണം, സന്ധികൾക്കും പേശികൾക്കും വേദന, കണ്ണുകൾക്കു മഞ്ഞനിറം, ഛർദി, മൂത്രത്തിനു കടുത്ത നിറം, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആശുപത്രിയിലെത്തി അസുഗം ഭേദപ്പെടുത്തണം, വൈകിയാൽ അപകടമാകുംവിധം ശക്തനാണ് ഈ രോഗം.

  • ഇരുപതു മിനുട്ട് തിളപ്പിച്ചു ആറിയ വെള്ളം കുടിക്കുക (ഇരുപതു മിനുട്ട് തിളപ്പിച്ചാൽ വൈറസ് നശിക്കുകയുള്ളു)
  • ഭക്ഷണസാധനങ്ങൾ അടച്ചുവച്ചു മാത്രം ഉപയോഗിക്കുക, ഈച്ചകളെ തുരത്തിയോടിക്കുക ..
  • ഭക്ഷണസാധനങ്ങൾ അടച്ചുവച്ചു മാത്രം ഉപയോഗിക്കുക, പച്ചക്കറിയും പഴങ്ങളും ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കണം
  • കിണറിൽ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് ശുദ്ധികരിക്കുക.
  • മലമൂത്ര വിസർജനം ശോചനാലയത്തിൽ മാത്രമാക്കുക

ഇവയെല്ലാം ശ്രേദ്ധിച്ചാൽ ഒരു പരിധി വരെ ഈ രോഗാനങ്ങളെ തടയാൻ നമുക്കാവും തീർച്ച, രോഗവിമുക്തമായ ഒരു ഗുരുവായൂരും, തൃശ്ശൂരും നമുക്ക് സൃഷ്ടിക്കാം….

ജാഗ്രത, ജില്ലയിൽ മഞ്ഞപ്പിത്ത ഭീഷണി
5 (100%) 16 votes

Summary
Article Name
ജാഗ്രത, ജില്ലയിൽ മഞ്ഞപ്പിത്ത ഭീഷണി
Description
ജാഗ്രത, ജില്ലയിൽ മഞ്ഞപ്പിത്ത ഭീഷണി
Author
Publisher Name
GuruvayoorLive
Publisher Logo