പ്രസാദ് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഭക്തർക്കുവേണ്ടി (അമിനിറ്റി സെന്റർ) സേവനകേന്ദ്രമൊരുക്കുന്നു. ഈ മൂന്നുനില കെട്ടിടം ഭക്തർക്കായി നിർമിക്കുന്നത് പടിഞ്ഞാറേ നടയിലുള്ള മൈതാനിയിലാണ്. കെട്ടിട നിർമാണം യാത്രാഥ്യമായതോടെ ഈ മൈതാനം ചുറ്റും ഷീറ്റു വച്ച് മറിച്ചിരിക്കുകായാണ്, ഈ മൈതാനിയിൽ ഇനി വാഹനങ്ങൾ പാർക് ചെയ്യുവാൻ സാധ്യമല്ല, മാത്രമല്ല ഇവിടെ ഉണ്ടായിരുന്ന ഓട്ടോ പാർക്ക് പുറത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
ഭക്തരുടെ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള പുതിയ സ്ഥലങ്ങളോ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.

യാത്രാഥ്യമാകുന്നത് മൂന്നുനില കെട്ടിടം

ഗുരുവായൂരിൽ നിർമിക്കുന്ന ഈ സേവനകേന്ദ്രത്തിൽ പത്ത് ടോയ്‌ലെറ്റുകളും, പത്ത് കുളിമുറികളും, അതുപോലെതന്നെ ഭക്തർക്ക് വസ്ത്രം മാറുവാൻ ചെറിയ എട്ടു ഹാളുകളും പണിയുന്നുണ്ട്. വിശ്രമമുറികളും ലിഫ്റ്റ് സൗകര്യവുമൊരുക്കുന്ന ഈ പ്രസാദ് പദ്ധതിയുടെ കെട്ടിടത്തിൽ ഇരുപത് വാഷിംഗ് ബേസിനുകളുടെ സൗകര്യവും ഉണ്ടായിരിക്കും. അടുത്ത ശബരിമല സീസണിൽ സേവനകേന്ദ്രവും, ഫെസിലിറ്റി സെന്ററും തുറന്നു പ്രവർത്തിക്കാനുകുമെന്നാണ് ഗുരുവായൂർ നഗരസഭയുടെ പ്രതീക്ഷ.
ഗുരുവായൂരിലെ രണ്ടാമത്തെ പ്രസാദ് പദ്ധതിയാണ് ഇത്, ആദ്യപദ്ധതിയായ ബസ്സ്റ്റാൻഡിലെ ഫെസിലിറ്റി സെന്ററിന്റെ പണികൾ കിഴക്കേ നടയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രസാദ് പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയത് ഗുരുവായൂരിലാണ്,അതുകൊണ്ടുതന്നെ ജോലികൾ പെട്ടെന്ന് തന്നെ തീർത്തു മാതൃകയാകാൻ പോകുകയാണ് നഗരസഭ.

ഗുരുവായൂരിൽ ഭക്തർക്ക് സേവനകേന്ദ്രമൊരുങ്ങുന്നു
5 (100%) 10 votes

Summary
Article Name
ഗുരുവായൂരിൽ ഭക്തർക്ക് സേവനകേന്ദ്രമൊരുങ്ങുന്നു
Description
ഗുരുവായൂരിൽ ഭക്തർക്ക് സേവനകേന്ദ്രമൊരുങ്ങുന്നു
Author
Publisher Name
GuruvayoorLive
Publisher Logo