അവധികാലം കഴിഞ്ഞതോടെ രക്ഷിതാക്കൾക്കുമുന്നിലെ വലിയ ചോദ്യമാണ്, തങ്ങളുടെ ഭാവിവാഗ്ദാനത്തെ ഏതു വിദ്യാലയത്തിൽ ചേർത്ത് വിദ്യ അഭ്യസിപ്പിക്കണമെന്നത്.

മിക്ക സ്കൂളുകളും വലിയ വലിയ വാഗ്ദാനങ്ങളിൽ മോഹിപ്പിച്ച് വിദ്യാർത്ഥികളെ വിദ്യാഭ്യാസ കച്ചവടത്തിന് ഇരയാകുന്ന ഒരു പ്രവണതയാണ് ഇന്ന് നമുക്ക് വീക്ഷിക്കാനാകുന്നത്. എന്നാൽ ഇതിനെല്ലാം വിപരീതമായി നന്മയുടെ മാർഗത്തിൽ തങ്ങളുടേതായ വ്യക്തിമുദ്രയും, കയ്യൊപ്പും ചാർത്തി, ഒരു നാടിന്റെ ഐക്യത്തിനും , സാക്ഷരതക്കും സാക്ഷ്യം വഹിച്ചു ഒരുപാട് കൊച്ചുമിടുക്കന്മാരെ വളർത്തിയ ബി. സി . എൽ .പി എസ് കോട്ടപ്പടിയെ കുറിച്ചാകട്ടെ ഇന്നത്തെ വാർത്ത.

തോരണങ്ങളും, വര്ണക്കുടകളുമായി വിദ്യാർത്ഥികളെ സ്വീകരിക്കുന്ന ബി. സി . എൽ .പി എസ് ന്റെ കവാടങ്ങളാണ് പ്രവേശനോത്സവത്തിന്റെ മുഖ്യ ആകർഷണമായി മാറിയത്. പ്രവേശനോത്സവത്തിനു മാറ്റുകൂട്ടുവാനായി സ്കൂൾ അധികൃതർ ഒരുക്കിയ നാദസ്വരത്തോടുകൂടിയ പ്രവേശനറാലിയായിരുന്നു അടുത്ത ആകർഷണം. വിസ്മയങ്ങൾ ഒന്നിന് പുറകെ ഒന്നായി രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കും മുൻപിൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബി. സി . എൽ .പി എസ്, ഗുരുവായൂരിന്റെ മടിത്തട്ടിലെ മികച്ച ഒരു ഗുരുകുലമായി വീണ്ടും മാറുകയായിരുന്നു. നാദസ്വര പ്രമാണി ശ്രീ കോട്ടപ്പടി സുരേന്ദ്രൻ അവതരിപ്പിച്ച നാദസ്വര മേളം വിദ്യാർത്ഥികൾ മതിമറന്നു ആസ്വദിക്കുന്ന അന്തരീക്ഷമാണ് ഇന്നലെ ഉണ്ടായത്. ഈ കാഴ്ച ഓരോ രക്ഷിതാവിന്റെയും മനസ്സിൽ തങ്ങളുടെ മക്കൾ എത്തിച്ചേർന്നത് ഏറ്റവും മികച്ച അന്തരീക്ഷത്തിലാണെന്ന് തോന്നിപോകും വിധമായിരുന്നു.
ഇതാണ് ചെയ്യുന്ന സേവനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ കൂലി എന്നും പ്രധാനാധ്യാപിക വേദിയിൽ പറയാൻ മറന്നില്ല. ബലൂണുകളും, തോരണങ്ങളും കൊണ്ട് അലങ്കരിച്ച മനോഹരമായ വേദിയിൽ വച്ച് നടന്ന കാര്യപരിപാടികൾ ഉദ്ഗാടനം ചെയ്തത് ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ആയ ശ്രീ ബഷീർ പൂക്കോട് ആണ്. തുടർന്ന് നടന്ന പഠനോപകരണ വിതരണവും, പുതിയ അധ്യാപികമാരെ നിയമിക്കുന്ന ചടങ്ങും, പുതുതായി ഉൾപ്പെടുത്തിയ സംഗീതം, ഡ്രോയിങ് ക്ളാസുകളുടെ ഉദ്ഗാടനവും നടന്നു.
പ്രധാന അധ്യാപികയായ സി. മരിയ ടോം, ബി. സി . എൽ .പി എസ് ന്റെ ഭാവിയെ മാറ്റിമറിക്കുവാൻ പ്രാപ്തിയുള്ള അധ്യാപികയാണെന്നും, സ്കൂളിന്റെ വരുംകാല പദ്ധതികളും, രക്ഷിതാക്കളെ അറിയിച്ചുകൊണ്ടുമാണ് ആശംസ പ്രസംഗം അവസാനിപ്പിച്ചത്.

നല്ലൊരു പ്രവേശനോത്സവം കാഴ്ചവച്ചുകൊണ്ട് കുരുന്നുകളെ സ്വീകരിച്ച കോട്ടപ്പടി ബി. സി . എൽ .പി സ്കൂളിന് ഒരായിരം അഭിനന്ദനങ്ങൾ.

സ്കൂളിന്റെ പ്രവേശനോത്സവത്തിൽ നിന്ന് ചില ദൃശ്യങ്ങളിലേക്ക്…….

പുതുവർഷം ആഘോഷഭരിതം, ഇത് ബി. സി . എൽ .പി എസ് കോട്ടപ്പടിയുടെ വിജയഗാഥ
4.8 (96.67%) 24 votes

Summary
Article Name
പുതുവർഷം ആഘോഷഭരിതം, ഇത് ബി. സി . എൽ .പി എസ് കോട്ടപ്പടിയുടെ വിജയഗാഥ
Description
പുതുവർഷം ആഘോഷഭരിതം, ഇത് ബി. സി . എൽ .പി എസ് കോട്ടപ്പടിയുടെ വിജയഗാഥ
Author
Publisher Name
GuruvayoorLive
Publisher Logo