നിപ പോലുള്ള വൈറസിനെ വളർത്തുന്നതും അത് നാമോരോരുത്തരുടെ ശരീരത്തിലെത്തിക്കുന്നതും നമ്മൾതന്നെയെന്ന സത്യം എത്രപേർക്കറിയാം… മാസംതോറും അല്ലങ്കിൽ ആഴ്ചകൾ തോറും ബോധവത്കരണം നടത്തുന്ന ഈ നഗരസഭയിൽ കുമിഞ്ഞുകൂടിയ പാഴ്‌വസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുവാനോ അവ നിക്ഷേപിക്കാതിരിക്കാനോ ആരും ശ്രെദ്ധിക്കാത്തതെന്തുകൊണ്ട് ?

നാം ഓരോരുത്തരും ഉപേക്ഷിക്കുന്ന ഈ അവശിഷ്ടങ്ങളാണ് വലിയ അപകടകാരിയായി നമുക്കിടയിൽ അസുഖമെന്ന പേരിൽ വില്ലനായി എത്തുന്നത്. കുമിഞ്ഞുകൂടുന്ന അവശിഷ്ടങ്ങൾ കൊത്തിവലിച്ചും ഭക്ഷിച്ചും മൃഗങ്ങളും വിശപ്പടക്കുന്നു. ഇതിൽ പല അപകടകാരികളായ വൈറസുകളും മറ്റും, മൃഗങ്ങളിൽ പ്രവേശിക്കുന്നു. ഉപദ്രവിച്ചാൽ തിരിച്ചുപദ്രവിക്കാൻ മാത്രം അറിയാവുന്ന ഈ മിണ്ടാപ്രാണികൾക്കു എന്ത് വൈറസ് , എന്ത് രോഗം …. മറ്റു വളർത്തു മൃഗങ്ങളുമായുള്ള ഇവയുടെ സമ്പർക്കത്താൽ ഇവ നമ്മുടെ വീടുകളിലെത്തുന്നു. ഇങ്ങനെ എത്തുന്ന ഓരോ അണുക്കളും പിന്നീട് നമ്മുടെ നാശം വിതക്കാൻ കെൽപ്പുള്ളവയാകുന്നു എന്ന സത്യം നാം മനസിലാക്കേണ്ടതാണ്.

എത്രതന്നെ ബോധവത്കരിച്ചാലും അതൊന്നും ചെവിക്കൊള്ളാതെ നിരസിക്കുന്ന കൂട്ടത്തിൽ ഈ ചെറിയ സന്ദേശവും തള്ളി കളയരുതേ എന്ന് അപേക്ഷിക്കുകയാണ്.

അപകടം വിതയ്ക്കുന്നത് നാമോരുരുത്തരും
5 (100%) 16 votes

Summary
Article Name
അപകടം വിതയ്ക്കുന്നത് നാമോരുരുത്തരും
Description
അപകടം വിതയ്ക്കുന്നത് നാമോരുരുത്തരും
Author
Publisher Name
GuruvayoorLive
Publisher Logo