താമരയൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രത്തിൽ എട്ടാമത് ഭാഗവതസപ്‌താഹ യജ്ഞം ആരംഭിച്ചു.

ഇന്നുമുതൽ ആരംഭിച്ച സപ്‌താഹം ഏഴുദിവസം നീണ്ടു നിൽക്കും. മാർച്ച് മുപ്പത്തിനാണ് സപ്‌താഹം അവസാനിക്കുക മാതൃഭജന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്‌താഹം എല്ലാ ദിനങ്ങളിലും അന്നദാനം ഒരുക്കിയിട്ടുണ്ട്. വിഗ്രഹപ്രദക്ഷിണം, പ്രമുഖ തന്ത്രിമാരുടെ പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയര്മാൻ കെ. ബി. മോഹൻദാസാണ് സപ്‌താഹം ഉദ്ഘാടനം ചെയ്തത്. ഇതിനോടകം നിരവധി ഭക്തജനങ്ങളാണ് സപ്താഹത്തിന്റെ ആദ്യദിനമായ ഇന്ന് എത്തിയത്. ക്ഷേത്രത്തിനകത്തു ജപിക്കുന്ന മന്ത്രങ്ങളും, ഭജനകളും ക്ഷേത്ര പരിസരം മുഴുവനായി കേൾക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Summary
Article Name
താമരയൂർ ശ്രീകണ്ഠപുരം ക്ഷേത്രത്തിൽ ഭാഗവതസപ്‌താഹ യജ്ഞം ആരംഭിച്ചു
Description
താമരയൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രത്തിൽ എട്ടാമത് ഭാഗവതസപ്‌താഹ യജ്ഞം ആരംഭിച്ചു.ഇന്നുമുതൽ ആരംഭിച്ച സപ്‌താഹം ഏഴുദിവസം നീണ്ടു നിൽക്കും. മാർച്ച് മുപ്പത്തിനാണ് സപ്‌താഹം അവസാനിക്കുക മാതൃഭജന സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്‌താഹം എല്ലാ ദിനങ്ങളിലും അന്നദാനം ഒരുക്കിയിട്ടുണ്ട്. വിഗ്രഹപ്രദക്ഷിണം, പ്രമുഖ തന്ത്രിമാരുടെ പ്രഭാഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയര്മാൻ കെ. ബി. മോഹൻദാസാണ് സപ്‌താഹം ഉദ്ഘാടനം ചെയ്തത്. ഇതിനോടകം നിരവധി ഭക്തജനങ്ങളാണ് സപ്താഹത്തിന്റെ ആദ്യദിനമായ ഇന്ന് എത്തിയത്. ക്ഷേത്രത്തിനകത്തു ജപിക്കുന്ന മന്ത്രങ്ങളും, ഭജനകളും ക്ഷേത്ര പരിസരം മുഴുവനായി കേൾക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Author
Publisher Name
GuruvayoorLive
Publisher Logo
താമരയൂർ ശ്രീകണ്ഠപുരം ക്ഷേത്രത്തിൽ ഭാഗവതസപ്‌താഹ യജ്ഞം ആരംഭിച്ചു
5 (100%) 2 votes