ഗുരുവായൂർ നഗരസഭാ വായനശാല ഒരുക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. 2018 ഫെബ്രുവരി 27 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനൻ ഉദ്ഘടാനം ചെയ്തു സംസാരിച്ചു.
പുസ്തകോത്സവത്തോടനുബന്ധിച്ചു വായനശാലയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ വിവിധ പ്രഭാഷണങ്ങൾ, കവിതാലാപന മത്സരം, കല-സാംസ്കാരിക പരിപാടികൾ, ചിത്രരചന മത്സരം, നാടക ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. പുസ്തകോല്സവത്തിന്റെ ആരംഭമെന്നനിലയിൽ പാട്ടിന്റെ വാമൊഴിയും വരമൊഴിയും എന്ന വിഷയത്തോടനുബന്ധിച്ചുള്ള പ്രഭാഷണം നടന്നു. 2018 മാർച്ച് 10 ശനിയാഴ്ച ചലച്ചിത്ര താരം മുകേഷ് സമാപന സമ്മേളനം ഉദ്ഘടാനം ചെയ്യും.

ഗുരുവായൂരിൽ പുസ്തകോത്സവം ആരംഭിച്ചു
5 (100%) 3 votes