ഗുരുവായൂരിലും സമീപ പരിസരത്തും അത്യുഷ്ണമാണ് അനുഭവപെട്ടു കൊണ്ടിരിക്കുന്നത്. ഇതിനോടകം ഉച്ചക്ക് നടത്തേണ്ട പരിപാടികളും, എത്തിപ്പെടേണ്ട ചടങ്ങുകളും ആളുകൾ മാറ്റിവക്കുകയാണ്.

ഭക്തജനങ്ങൾ ഗുരുവായൂരിൽ നിന്നും മടങ്ങുന്നത് ഉച്ചതിരിഞ്ഞാണ്, അതുവരെ ക്ഷേത്ര പരിസരത്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാ പരിപാടികളും കണ്ടും സമയം ചിലവഴിക്കുകയാണ് ഇപ്പോൾ .

മുപ്പത്തിമൂന്നു ഡിഗ്രി സെൽഷ്യസോളം വരുന്ന താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്, ഉയർന്ന താപനില ഇതല്ലങ്കിൽപോലും സാധാരണ കാലാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ താപനില.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു വരി നിൽക്കുന്ന ഭക്തർക്ക് നൽകി വരുന്ന കുടിവെള്ള വിതരണം വലിയ സഹായമാണ്. അതുപോലെതന്നെ ദർശന പന്തലിൽ സ്ഥാപിച്ച ഭീമാകാരമായ ഫാനുകളും ഭക്തർക്ക് വലിയ ആശ്വാസമാണ്. ഇത് മൂലം ഭക്തജനങ്ങൾക്ക് ചൂടിനെ പേടിക്കാതെ ദർശനം പ്രാപ്‌തമാകാം.

വൃക്ഷത്തയ്യുകൾ വച്ച് പിടിപ്പിച്ച് ചൂടിനെ നേരിടേണ്ട സമയം വൈകിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രകൃതി കാണിച്ചുകൊണ്ടിരിക്കുന്നത് എന്നും നാം ഓരോരുത്തരും ഓരോ വൃക്ഷതൈകളെങ്കിലും വച്ചുപിടിപ്പിക്കണമെന്നും ഗുരുവായൂരിലെ പ്രമുഖ വ്യക്തികൾ ഒരു നിർദ്ദേശം എന്നപോലെ നമുക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നു.

സൂര്യതാപം വർധിക്കുന്നു, സഹിക്കാനാവാതെ ജനങ്ങൾ
5 (100%) 10 votes

Summary
Article Name
സൂര്യതാപം വർധിക്കുന്നു, സഹിക്കാനാവാതെ ജനങ്ങൾ
Description
vസൂര്യതാപം വർധിക്കുന്നു, സഹിക്കാനാവാതെ ജനങ്ങൾ
Author
Publisher Name
GuruvayoorLive
Publisher Logo