ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നടന്നുവരുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം വാശിയേറിയ മത്സരങ്ങളുമായി പുരോഗമിക്കുന്നു.

ഏപ്രിൽ പതിനേഴിന് ആരംഭിച്ച കലോത്സവം അവസാനിക്കുക ഏപ്രിൽ ഇരുപത്തിയൊന്നിനാണ്. മുന്നൂറ്റിഅൻമ്പതോളം കോളജുകൾ കീഴിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ കലോത്സവം ഒരുക്കുന്നത് എല്ലാവര്ക്കും എത്തിപെടുവാൻ എളുപ്പമായ കലകളെ എന്നും വാനോളം വളർത്തുന്ന പ്രേഷകരുടെ മുന്നിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ കോളജിൽ സമാധാനപരമായും അച്ചടക്കത്തോടെയും മത്സരങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഫറൂഖ് കോളജും, ശ്രീ കേരളവർമ കോളജും, സെന്റ് ജോസഫ് കൊളേജ് കോഴിക്കോടും ഇഞ്ചോടിഞ് പോരാട്ടമാണ് നടത്തിവരുന്നത്. കൂടാതെ കലാതിലകം ബഹുമതിക്കുള്ള മത്സരവും വാശിയോടുകൂടെ നടക്കുന്നു.

ഇന്റർസോൺ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പുരോഗമിക്കുന്നു
5 (100%) 12 votes

Summary
Article Name
ഇന്റർസോൺ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പുരോഗമിക്കുന്നു
Description
ഇന്റർസോൺ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പുരോഗമിക്കുന്നു
Author
Publisher Name
GuruvayoorLive
Publisher Logo