രണ്ടരമാസം നീണ്ടുനിന്ന അവധികാലം കഴിഞ്ഞതോടെ സ്കൂളുകളിൽ പുത്തൻ കൂട്ടുകാർക്കും, വിദ്യാർത്ഥികൾക്കും പ്രവേശനോത്സവ വരവേൽപ്പ് അതി കെങ്കേമമായി തന്നെ നടത്തി സ്കൂളുകൾ മാതൃകയായി. കലകളുടെ ഈ നാട്ടിൽ ഒരുക്കിയ വരവേൽപ്പ് കലകൾക്ക് പ്രാധാന്യം നൽകികൊണ്ട് തന്നെ നടത്താൻ ഓരോ സ്കൂളിലെയും അധ്യാപകർക്കും, സംഘാടകസമിതിഅംഗങ്ങൾക്കും, രക്ഷിതാക്കൾക്കുമായി.

ഒന്നാംക്ളാസിൽ അതുപോലെ ആദ്യമായി സ്കൂളിലെത്തിയ കുട്ടികൾ രക്ഷിതാക്കളുടെ അഭാവത്തിൽ പോലും ക്ളാസും സ്കൂൾ പരിസരവുമായി പെട്ടന്നുതന്നെ പൊരുത്തപ്പെട്ടതും അപൂർവമായ ഒരു കാഴ്ചയായി.
ചെറിയ പാർക്കുകളും, ഡ്രോയിങ് ഉപകരണങ്ങളും ഒരുക്കിക്കൊണ്ടാണ് ചില സ്കൂളുകൾ വിദ്യാർത്ഥികളെ വരവേറ്റത്.

പുതിയ ബാഗും,കുടയും, വാട്ടർ ബോട്ടിലും, വര്ണക്കടലാസിൽപൊതിഞ്ഞ പുസ്തകങ്ങളുമായി സ്കൂളിലെത്തിയ, നാളെയുടെ ഇൻഡ്യയെ മാറ്റിമറിക്കുവാൻ കെൽപുള്ള നാളെയുടെ വാഗ്ധാനങ്ങൾക്ക് ഗുരുവായൂർലൈവന്റെ വിജയാശംസകൾ .

പ്രവേശനോത്സവം ആഘോഷിച്ച് കുരുന്നുകൾ വിദ്യാലയത്തിലേക്ക്
5 (100%) 11 votes

Summary
Article Name
പ്രവേശനോത്സവം ആഘോഷിച്ച് കുരുന്നുകൾ വിദ്യാലയത്തിലേക്ക്
Description
പ്രവേശനോത്സവം ആഘോഷിച്ച് കുരുന്നുകൾ വിദ്യാലയത്തിലേക്ക്
Author
Publisher Name
GuruvayoorLive
Publisher Logo