മാന്യ വായനക്കാർക്ക് ഗുരുവായൂർലൈവിന്റെ ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ. പൊന്നിൻ കണിയും, കണിവെള്ളരിയുമൊരുക്കി ഭഗവാനെ കണികണ്ട് കേരളീയ ജനത ഇന്ന് വിഷു ആഘോഷിക്കുന്നു.
കണിവെള്ളരിയും, കണിക്കൊന്നയും, ഉരുളിയിൽ നിറച്ച പഴവര്ഗങ്ങളും ഈയൊരു വർഷത്തേക്കുള്ള നല്ല കണിയായി നാം കാണുന്നു.
പടക്കങ്ങളുടെ ശബ്‌ദവും, പൂത്തിരി മത്താപ്പിന്റെ കാഴ്ചഭംഗിയും, വിഷു സദ്യയുടെ രുചിയും മറക്കാനാവാത്ത ഓർമകളാണ് നമുക്ക് നൽകിയിട്ടുള്ളത്. ഇവ ഏറെ നഷ്ടപ്പെടുന്നത് വിദേശത്തു തങ്ങളുടെ ഏറെ കാലവും കഴിച്ചുകൂട്ടുന്ന മലയാളികളാണ്.
വിഷു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രം ഭകതജനങ്ങളാൽ സമൃദ്ധമാണ്. കണ്ണനെ കണികാണുവാനായി കേരളത്തിന്റെ നാനാഭാഗത്തുന്നു നിന്നും ഭക്തർ എത്തുന്നു. ഗുരുവായൂരപ്പന്റെ പ്രസാദമായ അന്നദാനം തങ്ങൾക്കു കിട്ടാവുന്ന ഏറ്റവും വലിയ കൈനീട്ടമാണെന്നാണ് ഭക്തർ പറയുന്നത്.
നല്ലൊരു വർഷം സ്വപ്നം കാണുന്ന മലയാള സമൂഹം ഇന്നത്തെ വിഷു ചിട്ടയോടും ആഘോഷത്തോടെയും ആസ്വാധിക്കട്ടെ……

പൊന്നിൻ കണിയൊരുക്കി ഇന്ന് വിഷു ദിനം
5 (100%) 6 votes

Summary
Article Name
പൊന്നിൻ കണിയൊരുക്കി ഇന്ന് വിഷു ദിനം
Description
പൊന്നിൻ കണിയൊരുക്കി ഇന്ന് വിഷു ദിനം
Author
Publisher Name
GuruvayoorLive
Publisher Logo