അവധിക്കാലം പൂർണമാക്കാൻ ഇപ്പോൾ കുളവും തയ്യാർ.. ജലസമൃതിയിൽ നാട്ടിലെങ്ങും ഓരോ കുളങ്ങൾ ഒരുങ്ങിയതോടെ കുട്ടികൾ ആവേശത്തിലാണ്. സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ ആദ്യം എത്തുന്നത് കുളത്തിന്റെ കരയിലാണ്. ചുറ്റുംകൂടിയിരുന്നു സ്കൂളിലെ വിശേഷങ്ങൾ പറച്ചിലും തമാശ പറച്ചിലുമായി കുറച്ചു നേരം, അത് കഴിഞ്ഞാൽ നേരെ കുളത്തിന്റെ മാറിലേക്ക്. പിന്നെ ആഹ്ളാദ നീരാട്ടം.. പിന്നെ അവശമായ ശരീരവുമായി നേരെ വീട്ടിലേക്ക് ഈ പാത തുടർന്ന് ഓരോ കുട്ടികളും ഇന്ന് സന്തോഷം കണ്ടെത്തുന്നു. നീന്തൽ പഠിപ്പിക്കുവാനായി ചേട്ടന്മാരും ഒരുക്കമായതോടെ കുളവും കരയും കുട്ടികളാൽ സമൃതം.

ഇനി രക്ഷിതാക്കളുടെ സ്രെദ്ധക്ക് നീന്തൽ പരിശീലനം നേടിയവരുടെ പക്കൽ മാത്രം കുട്ടികളെ പറഞ്ഞയക്കുക. അല്ലെങ്കിൽ അവരോടൊപ്പം ചേർന്ന് നീന്തൽ പരിശീലനം രക്ഷിതാക്കൾ നൽകുക. അപകടങ്ങൾ കൂടിവരുന്ന ഈ മഴക്കാലത്ത് നീന്തൽ പരിശീലനം നേടുക എന്നത് ആവശ്യകരമായ കാര്യമാണ്. ഇവ കുട്ടികൾക്ക് നൽകുവാൻ മാതാപിതാക്കൾ ശ്രെമിക്കുക. ഇത് വഴി വെള്ളം മൂലമുള്ള അപകടങ്ങൾ നമ്മുക്ക് ഒഴിവാക്കാം.

Summary
Article Name
കുളം ഇനി കളിക്കളമാകും
Description
കുളം ഇനി കളിക്കളമാകും
Author
Publisher Name
GuruvayoorLive
Publisher Logo
കുളം ഇനി കളിക്കളമാകും
5 (100%) 8 votes