കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴ മണ്ണിനെ തണുപ്പിച്ചു . തണുത്ത അന്തരീക്ഷം ഗുരുവായൂർ ക്ഷേത്ര ദര്ശകരുടെയും പുന്നത്തൂർകോട്ട സന്ദര്ശകരുടെയും തിരക്കു വർധിപ്പിച്ചു. വേനൽ അവധി കാലം തുടങ്ങിയ അവസരത്തിൽ ആനക്കോട്ടയിലും മറ്റും അനുഭവപ്പെട്ട തിരക്ക് അന്തരീക്ഷ താപനില ഉയർന്നതിനാൽ കുറേജ് വരുകയായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളിലായി രാത്രിയിൽ പെയ്ത മഴ മണ്ണിനെ തണുപ്പിക്കുകയും മുപ്പത്തിയെട്ടു ഡിഗ്രി സെൽസിസ് നിന്നും മുപ്പത്തിനാലിലേക്കു ചൂടിനെ കുറച്ചിരിക്കുകയാണ്, അന്തരീക്ഷത്തിൽ ഇപ്പോൾ ഉള്ള തണുപ്പ് സന്ദർശകരെ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്, കുടുംബത്തോടൊപ്പം സന്ദർശനത്തിനായി വരുന്ന കാഴ്ച ഗുരുവായൂരിൽ ഇന്ന് കാണാനാകുന്നു.

വേനൽമഴ മണ്ണിനെ തണുപ്പിച്ചു, ഗുരുവായൂരിൽ സന്ദർശകരുടെ വൻതിരക്ക്.
5 (100%) 9 votes