സ്വന്തമായി കൃഷി ചെയ്തു ഭക്ഷിക്കാൻ താൽപര്യമില്ലാത്തവരാണ് കേരളീയ ജനത, അന്യസംസഥാന കൃഷിക്കാരുടെ അധ്വാനത്തിൽ രുചി കണ്ടെത്തുന്നവരാണ് ഇന്ന് എല്ലാ കേരളീയരും. എന്നാൽ നാം ദിനംപ്രതി കഴിക്കുന്ന ഭക്ഷണം വിഷമാണെന്നും അത് കഴിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങൾ എന്താണെന്നുമെല്ലാം നന്നായി അറിഞ്ഞിട്ടും അത് വാങ്ങിക്കഴിക്കുന്ന ഈ ജനതയ്ക്ക് അധ്വാനമെന്ന വാക്കിന്റെ മഹത്വം ഇതുവരെയും മനസിലാകാത്തതാണ് കാരണം. ഇങ്ങനെ പോയാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ നാം വിഷാംശത്തിനു അടിമപ്പെടുമെന്നകാര്യം ഉറപ്പാണ്.

നാമോരോരുത്തരും പിന്തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയകൾ മാറ്റുവാൻ പെട്ടെന്ന് സാധ്യമല്ല എന്നാൽ പുതിയൊരു ശീലം വളർത്തിയെടുക്കാൻ നമുക്കാവും. അത് എന്തെന്നാൽ നാം കഴിക്കുന്ന ഓരോ ഭക്ഷണവസ്തുക്കളുടെയും വിത്തുകൾ ശേഖരിക്കുക എന്നതാണ്. ശേഖരണം മാത്രം പോര അത് നട്ടുപിടിപ്പിച്ചു പരിപാലിക്കുകയും വേണം.  ഈ ഒരു ശീലം എല്ലാവരും ശീലിച്ചു നോക്കു…. എല്ലാവരുടെയും കൂട്ടമായ പ്രവർത്തി നമ്മളിൽനിന്നും വിട്ടുപോയ സ്വന്തം അധ്വാനത്തിൽ വിളയിച്ച ഭക്ഷണം കഴിക്കുന്ന ആ പഴയ കാലത്തെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും.

വീട്ടു പറമ്പിൽ വളരെ എളുപ്പത്തിൽ തടമെടുത്ത് നടാവുന്ന മാവിൻ തൈകൾ അതിന്റെ ആദ്യഘട്ട വളർച്ചയിൽ എത്തി നിൽക്കുന്നതു കാണാം ചിത്രത്തിൽ…

Summary
Article Name
വിത്ത് ശേഖരണം, നാളെയുടെ മുതൽക്കൂട്ട്
Description
വിത്ത് ശേഖരണം, നാളെയുടെ മുതൽക്കൂട്ട്
Author
Publisher Name
GuruvayoorLive
Publisher Logo
വിത്ത് ശേഖരണം, നാളെയുടെ മുതൽക്കൂട്ട്
5 (100%) 1 vote