കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിന് സമീപം തരിശായി കിടക്കുന്ന പാടശേഖരത്തിൽ ഇന്നലെ രാവിലെ പതിനൊരയോടെയാണ് തീപിടുത്തം ഉണ്ടായത്.

ആളിക്കത്തുന്ന തീനാളങ്ങളും കറുത്തപുകയും ശ്രെദ്ധയിൽപെട്ടാണ് കോട്ടപ്പടി നിവാസികൾ സംഭവം അറിഞ്ഞത്. തെങ്ങുകളും ഉണങ്ങിയ പുല്ലുകളും മറ്റും ഉണ്ടായിരുന്ന പാടശേഖരം കത്തിനശിക്കുകയായിരുന്നു.

കോട്ടപ്പടിയിൽ കുറച്ച് നേരത്തേക്ക് ഗതാഗതതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങളും പോലീസും ചേർന്ന് തടസങ്ങൾ നീക്കി ഗതാതഗതം വീണ്ടും സുഗമമായ അവസ്ഥയിൽ എത്തിച്ചു.

അപകടത്തെ മുൻകണ്ട്‌ ആംബുലൻസും പോലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. തീപിടുത്തത്തിൽ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല

അഗ്നിശമന സേനക്ക് സഹായമായി നാട്ടുകാരും നഗരസഭാ അംഗങ്ങളും

ഇന്നലെ കോട്ടപ്പടിയിൽ നടന്ന തീപിടുത്തം തടയാൻ ഗുരുവായൂർ, കുന്നംകുളം അഗ്നിശമനകേന്ദ്രങ്ങളിൽനിന്നും അഗ്നിശമനസേന ഉദ്യോഗസ്ഥരും അഞ്ചു യൂണിറ്റ് അഗ്നിശമനസേനയും എത്തിയിരുന്നു. അവർക്കൊപ്പം നാട്ടുകാരും നഗരസഭാ അംഗങ്ങളും ചേർന്നതോടെ തീയണക്കുക എന്ന കഠിനപ്രവർത്തി എളുപ്പമായിത്തീർന്നു.

കോട്ടപ്പടി തരിശൂപാടത്ത് തീപിടുത്തം
5 (100%) 5 votes

Summary
Article Name
കോട്ടപ്പടി തരിശൂപാടത്ത് തീപിടുത്തം
Description
കോട്ടപ്പടി തരിശൂപാടത്ത് തീപിടുത്തം
Author
Publisher Name
GuruvayoorLive
Publisher Logo