ചെറുപ്പം തൊട്ടേ പാട്ടുപാടുക, നൃത്തം ചെയ്യുക എന്നിവയെല്ലാം കാണുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞുപോകും ” ദൈവാനുഗ്രഹം ലഭിച്ച കുട്ടിയാണ് അല്ലങ്കിൽ ഇങ്ങനെ പറ്റില്ല ” ഒരർത്ഥത്തിൽ ശരിയാണെന്നുതോന്നുന്ന വാക്കുകളല്ലേ ഇവ..

മാതാപിതാക്കൾക്കും ഏറെ അഭിമാനകരമായ ഈ കഴിവുകൾ നേടിയെടുക്കാനും അവ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാനും ഗുരുവായൂരിന്റെ മണ്ണിൽ പിറന്ന ഓരോ കുരുന്നിനും പ്രേത്യേക സിദധിയാണ്. ഇതിനെല്ലാം കാരണം ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു പറയുന്ന ഇവർ കലകളുടെ ആദ്യ പാഠം കാഴ്ചവക്കുന്നതും ഗുരുവായൂരപ്പന്റെ മുൻപിലാണ്. കലകളുടെ അങ്ങേയറ്റത്ത് എത്തിയ ഒട്ടുമിക്ക കലാകാരന്മാർക്കും പറയാനുണ്ടാകും ഈ ഗുരുവായൂരിന്റെയും ക്ഷേത്രത്തിന്റെയും സാമിപ്യം. മാത്രമല്ല ഇനിയും പ്രസിദ്ധതിയാർജിക്കാത്ത ഒട്ടനവധിപേർ.. ചുരുക്കം പറഞ്ഞാൽ മറ്റേതു ജില്ലക്കാരനും അസൂയചെലുത്തും വിധം കലകളെ അടുത്തറിഞ്ഞു വാനോളം വളര്തതാനുള്ള ഗുരുവായൂരിലെ ജനങ്ങളുടെ ഈ കഴിവ് തന്നെയാണ് സാംസകാരിക പട്ടം തൃശ്ശൂരിന്റെ മണ്ണിൽ എഴുതപ്പെട്ടത് എന്ന് നിസംശയം വാദിക്കാം.

കലകളുടെ ഈ മണ്ണിൽ ഏതു നാട്ടുകാരനും കലകളാൽ സമ്പന്നരാണ്. വിദേശികൾക്കും കലയോടുള്ള അഭിനിവേശം മനസിലാക്കി അവർക്കു അറിവ് പകരാനും ഈ മണ്ണ് മറന്നിട്ടില്ല. എന്നും കൊമ്പന് നെറ്റിപ്പട്ടം ചാർത്തിയപോലെ കലകളാൽ ഉദിച്ചുയരട്ടെ നമ്മുടെ ഈ നാട്.

അരങ്ങേറ്റം ഗുരുവായൂരപ്പന് മുൻപിൽ
5 (100%) 14 votes

Summary
Article Name
അരങ്ങേറ്റം ഗുരുവായൂരപ്പന് മുൻപിൽ
Description
അരങ്ങേറ്റം ഗുരുവായൂരപ്പന് മുൻപിൽ
Author
Publisher Name
GuruvayoorLive
Publisher Logo