കേരളത്തിൽ ഇന്ന് കൊടും ഭീതി പരത്തുന്ന ഒരു വാർത്തയാണ് നിപ വയറസും, നിപ പരത്തുന്ന അപകടം നിറഞ പനിയും.
തൃശൂർ ജില്ലയിൽ ഇവ സ്ഥീരികരിക്കാത്തതുമൂലം ഈ വയറസിനെ ആരും ഭയപ്പെടാതെ ഇരിക്കരുത്. നമ്മുടെ തൊട്ടടുത്ത ജില്ലയായ കോഴിക്കോട് ഈ രോഗം കടന്നുപിടിച്ചിരിക്കുകയാണ്, ഒരു നഴ്സ് അടക്കം ഇരുപത് പേരോളം ഈ രോഗത്താൽ മരണമടഞ്ഞു. ഇന്ന് സമൂഹമാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന ഈ നിപ കഥകൾ പൂർണ്ണമായും തള്ളികളയാതിരിക്കുക, എന്തെന്നാൽ കോഴിക്കോട് നിവാസികൾ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ കഴിയുകയാണ്. ഈ വേദനയും നഷ്ടപ്പെടലും മറ്റാർക്കും ഉണ്ടാവരുതെ എന്ന പ്രാർത്ഥനയാണ് അവർക്ക് ദൈവത്തോടായി അപേക്ഷിക്കാനുള്ളത്.
രോഗികളെ സുശ്രൂഷിച്ച് സ്വന്തം ജീവൻ വെടിഞ്ഞ ആ ദൈവത്തിന്റെ മാലാഖക്കും, നമ്മുടെ സഹോദരങ്ങൾക്കും സ്വർഗ്ഗപുണ്യം പ്രാപ്തമാക്കട്ടെ എന്ന് നമുക്ക് സർവേശ്വരനോട് പ്രാർത്ഥിക്കാം

ശാസ്ത്രലോകത്തിന് കനത്ത തിരിച്ചടിയായ ഈ വയറസ് രോഗം ഇന്നുവരെ മരുന്ന് കണ്ടുപിടിക്കാനാവാത്ത ഒരു അസുഖമായി മാറിക്കഴിഞ്ഞു. ഈ വയറസ് രോഗികളുടെ തമ്മിലുള്ള സമ്പർക്കത്തിലോ അതുപോലെ ഭക്ഷണത്തിൽ നിന്നും ഉടലെടുക്കാം….
ആയതിനാൽ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വളരെ സൂഷ്മയുള്ളവയാക്കണം, കുടിക്കുന്ന ജലം, എന്നിങ്ങനെ ഇനിയുള്ള എല്ലാ പ്രവർത്തികളിലും ശ്രന്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

കാരണക്കാരൻ തൂങ്ങി കിടക്കുന്ന ഈ വില്ലൻ

കാഴ്‌ചശക്തിയില്ലേലും ഒരു നാടിനെ കണ്ണീരിലാഴ്‌ത്താൻ ഈ വില്ലനു സാധിച്ചു. അതെ നിപ വയറസ് ദുരന്തം നമുക്കായി സമ്മാനിച്ചത് വില്ലനായ വവ്വാലുകൾ തന്നെ…..
വവ്വാലുകൾ കഴിച്ച ഫലങ്ങൾ, ജലം എന്നിവയിലൂടെ പകരുന്ന ഈ വയറസ് ഫലങ്ങൾ തിന്ന മൃഗങ്ങൾക്കും പിടിപ്പെടാം ഈ മൃഗങ്ങൾ വഴി മനുഷ്യനിലും ഈ വൈറസ് എത്തിപ്പെടാം.
കുറച്ച് മനുഷ്യ ശരീരത്തിൽ മാത്രമേ ഇവ കന്നുകൂടിയിട്ടുള്ളു. ഇവരെ പ്രത്യേക മുറികളിൽ പരിചരിക്കുന്നു. നാം ഓരോരുത്തരും ഈ അപകടം കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്……..

നിപ വൈറസ് അപകടകാരി
5 (100%) 9 votes

Summary
Article Name
നിപ വൈറസ് അപകടകാരി
Description
കാരണക്കാരൻ തൂങ്ങി കിടക്കുന്ന ഈ വില്ലൻകാഴ്‌ചശക്തിയില്ലേലും ഒരു നാടിനെ കണ്ണീരിലാഴ്‌ത്താൻ ഈ വില്ലനു സാധിച്ചു. അതെ നിപ വയറസ് ദുരന്തം നമുക്കായി സമ്മാനിച്ചത് വില്ലനായ വവ്വാലുകൾ തന്നെ..... വവ്വാലുകൾ കഴിച്ച ഫലങ്ങൾ, ജലം എന്നിവയിലൂടെ പകരുന്ന ഈ വയറസ് ഫലങ്ങൾ തിന്ന മൃഗങ്ങൾക്കും പിടിപ്പെടാം ഈ മൃഗങ്ങൾ വഴി മനുഷ്യനിലും ഈ വൈറസ് എത്തിപ്പെടാം. കുറച്ച് മനുഷ്യ ശരീരത്തിൽ മാത്രമേ ഇവ കന്നുകൂടിയിട്ടുള്ളു. ഇവരെ പ്രത്യേക മുറികളിൽ പരിചരിക്കുന്നു. നാം ഓരോരുത്തരും ഈ അപകടം കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്........
Author
Publisher Name
Guruvayoor Live
Publisher Logo