ഗുരുവായൂർ മുതുവട്ടൂർ റോഡിൽ നടന്നു വന്നിരുന്ന അഴുക്കുചാലിന്റെ പുനർപ്രവർത്തന പണികൾ ഇനി അടുത്തവർഷം തുടരും. ശനിയാഴ്ച എം. എൽ. എ യുടെ നേതൃത്ത്വത്തിൽ കൂടിയ കമ്മിറ്റിയാണ് ഈ തീരുമാനം പുറത്തുവിട്ടത്.

റോഡിലെ പണികൾ ഭാഗികമായി കഴിഞ്ഞു ബൈക്ക്, കാർ യാത്രക്കാർക്ക് തുറന്ന് കൊടുത്തിട്ടുണ്ട്, എന്നാൽ ഇനിയും ബസ് പോലുള്ള വാഹനങ്ങൾ കടത്തിവിടാനാവാത്ത അവസ്ഥയാണ്.

ഇനി പടിഞ്ഞാറെനട ജങ്ഷൻ മുതൽ ഇന്നർ റിങ് റോഡു വരെ 170 മീറ്റർ കോൺക്രീറ്റ് റോഡ് പൊളിച്ചു പൈപ്പിടാനും ആൾനൂഴി പണിയാനുമുള്ള പണികളാണ് ബാക്കിയുള്ളത് ഇനി ഒരു വർഷത്തെ കാത്തിരുപ്പ് ബാക്കിയാക്കികൊണ്ടാണ് വിധി ജനങ്ങൾക്കും യാത്രക്കാർക്കും എതിരായി വന്നത്.
നാൽപതു വർഷത്തോളമായി തുടങ്ങിയും, മുടങ്ങിയും ചെയ്ത ഈ ജോലികൾ അവസാന ഘട്ടത്തിൽ നിർത്തലാക്കുന്നത് വിഷമകരമായ ഒരു തീരുമാനം തന്നെയാണ്.

പാതി വഴിയിൽ ഉപേഷിച്ച് ഗുരുവായൂർ അഴുക്കുചാലിന്റെ നിർമാണ പ്രവർത്തനം, ഇനി ഒരു വര്ഷം കാത്തിരിപ്പ്
5 (100%) 14 votes

Summary
Article Name
പാതി വഴിയിൽ ഉപേഷിച്ച് ഗുരുവായൂർ അഴുക്കുചാലിന്റെ നിർമാണ പ്രവർത്തനം, ഇനി ഒരു വര്ഷം കാത്തിരിപ്പ്
Description
പാതി വഴിയിൽ ഉപേഷിച്ച് ഗുരുവായൂർ അഴുക്കുചാലിന്റെ നിർമാണ പ്രവർത്തനം, ഇനി ഒരു വര്ഷം കാത്തിരിപ്പ്
Author
Publisher Name
GuruvayoorLive
Publisher Logo