ഇന്നലെ ആരംഭിച്ച പടിഞ്ഞാറേ നട അഴുക്കുചാലിന്റെ പണികൾ മഴവെള്ളം മൂലം ഉപേഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ. പൈപ്പുകൾ ഇടുവാൻ എടുത്ത കുഴികളിൽ മഴവെള്ളം നിറഞ്ഞതോടെ എന്തുചെയ്യണമെന്ന് ആശങ്കയിലാണ് പ്രവര്ത്തന ഉദ്യോഗസ്ഥർ. രാവിലെ മുതൽ യന്ത്രസഹായത്തോടെ മഴവെള്ളം പുറത്തെടുത്തു റോഡിൽ ഒഴുക്കി വിടുന്ന ജോലികളാണ് ചെയ്യുന്നത്. ഒഴുക്കിവിടുന്ന ഈ മഴവെള്ളം മമ്മിയൂർ റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ മഴവെള്ളം ഒഴുക്കിക്കളഞ്ഞു ജോലികൾ ചെയ്യുവാനുള്ള ശ്രെമത്തിലാണ് നിർമാണ പ്രവർത്തനത്തിലേർപ്പെട്ട ജോലിക്കാർ ഇപ്പോൾ. കൂടുതൽ ജോലിക്കാരെ എത്തിച്ചതോടെ ഈ ജോലികൾ എളുപ്പത്തിൽ നടക്കുന്നുണ്ട്.

Summary
Article Name
മഴക്കെടുതിയിൽ അഴുക്കുചാലിന്റെ പണികൾ
Description
മഴക്കെടുതിയിൽ അഴുക്കുചാലിന്റെ പണികൾ
Author
Publisher Name
GuruvayoorLive
Publisher Logo
മഴക്കെടുതിയിൽ അഴുക്കുചാലിന്റെ പണികൾ
5 (100%) 8 votes