ഇന്നലെ ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിനു ശേഷം തെക്കേനടയിൽ എത്തിച്ച കൊമ്പൻ വലിയ വിഷ്ണുവാണ് മണിക്കൂറോളം ഭീതിപരത്തിയത്. മദപ്പാട് കാണിച്ച കൊമ്പൻ അടുത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ ഗോകുലിനെ ഓടിക്കുകയായിരുന്നു. പരിപ്രാന്തിയിൽ അടുത്ത് സ്ഥിതി ചെയ്യുന്ന വലിയ പുളി മരം പിഴുതെറിയുകയും ചെയ്തു. ഉച്ചക്ക് പന്ത്രണ്ടരയോടെ ഉണ്ടായ സംഭവത്തിൽ ഒന്നാം പാപ്പാൻ എത്തിയാണ് ആനയെ ശാന്തനാക്കിയത്. ശേഷം ആനയെ ആനക്കോട്ടയിൽ എത്തിച്ചു.

ഭകതജനങ്ങളെ ബാരിക്കേഡുകൾ വച്ച് ദേവസ്വവും പോലീസ് ഉദ്യോഗസ്ഥരും തടഞ്ഞു നിർത്തിയത് കൊണ്ട് ആളപായമില്ല.

ആനക്കോട്ടയിലും ഭീതിപരത്തി കൊമ്പൻ വിഷ്ണു

തെക്കേ നടയിൽ നിന്നും ശാന്തനാക്കി ആനക്കോട്ടയിലെത്തിക്കവെ താമരയൂർ വച്ചും വലിയ വിഷ്ണു ആളുകളെ ഭീതിപ്പെടുത്തി. വിറക് കയറ്റിവന്ന ഗുഡ്സ് ഓട്ടോ തട്ടി മറിക്കുകയും വഴിനീളെ പരിപ്രാന്തി പരത്തുകയും ചെയ്തു. ഒരു വിധത്തിൽ ആനക്കോട്ടയിൽ എത്തിക്കവെ ആനക്കോട്ടയിലെ ഒരു ബോർഡ് തകർക്കുകയും ചെയ്തു. ഇപ്പോൾ ആനക്കോട്ടയിൽ വിശ്രമത്തിൽ കഴിയുകയാണ് വിഷ്ണു.

പരിപ്രാന്തി പരത്തിയ കൊമ്പൻ വലിയ വിഷ്ണു, പരിപ്രാന്തിയിൽ പിഴുതെറിഞ്ഞ പുളി മരവും കാണാം
ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു
5 (100%) 1 vote

Summary
Article Name
ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു
Description
ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു
Author
Publisher Name
GuruvayoorLive
Publisher Logo