പൂരപ്രേമികളെയും ആനക്കോട്ടയിലെ തന്റെ സഹോദരങ്ങളെയും കണ്ണീരിലാഴ്ത്തികൊണ്ട് ശേഷാദ്‌രി ഇന്നലെ രാത്രിയോടെ ചെരിഞ്ഞു.

തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന്റെ എഴുന്നെള്ളിപ്പ് കഴിഞ്ഞു മടങ്ങവെ രാത്രി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

രക്ഷാപ്രവർത്തങ്ങൾ നടത്തിയെങ്കിലും കൊമ്പനെ രക്ഷിക്കാനായില്ല, ആനക്കോട്ടയിലെ സന്ദര്ശകര്ക്ക് എന്നും ഹരമായിരുന്ന ശേഷാദ്‌രിയുടെ വിയോഗം തങ്ങൾക്കു മറക്കാൻ കഴിയാത്ത ദുഃഖം ഉണ്ടാക്കുന്നു എന്ന് ഗുരുവായൂരിലെ ആനപ്രേമികൾ പറയുന്നു.

തങ്ങളുടെ കളഭകേസരി തിരുവമ്പാടി ശിവസുന്ദറിന്റെ വിയോഗത്തിന് പുറമെ കേരളത്തിനുണ്ടായ വലിയ
നഷ്ടമാണ് ശേഷാദ്‌രിയുടെ മടക്കം എന്നും ആനപ്രേമികൾ കൂട്ടിച്ചേർത്തു.

ഇരുപത്തിയഞ്ചു വയസിൽത്തന്നെ തലപൊക്കത്തിൽ മിടുക്കുകാട്ടുന്ന ശേഷാദ്‌രി മറ്റു വലിയ കൊമ്പൻമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.

ഗുരുവായൂരിനോട് വിടവാങ്ങി ശേഷാദ്‌രി എന്ന കൊമ്പൻ
5 (100%) 5 votes

Summary
Article Name
ഗുരുവായൂരിനോട് വിടവാങ്ങി ശേഷാദ്‌രി എന്ന കൊമ്പൻ
Description
ഗുരുവായൂരിനോട് വിടവാങ്ങി ശേഷാദര്രി എന്ന കൊമ്പൻ
Author
Publisher Name
GuruvayoorLive
Publisher Logo