നാല് മീറ്ററോളം ഉയരവും കറുകറുത്ത ശരീരവും വലിയൊരു തുമ്പികൈയും, പറ പോലുള്ള ചെവിയും, നീണ്ട വെളുത്ത കൊമ്പുമുള്ള ഒരു പ്രേത്യേക ജീവി, ശരീരപ്രകൃതിയിൽ കേമനായി നിൽക്കുന്ന നമ്മുടെ ആനയുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

ശരീരപ്രകൃതികൊണ്ട് വിസ്മയം വാരിവിതറുന്ന കാരണത്താൽ ഇന്ന് കേരളത്തിലെ ഉത്സവങ്ങൾക്ക് പുറമെ ഉദ്ഗാടനചടങ്ങിനും എന്തിനു പറയുന്നു വിവാഹ ചടങ്ങിന് പോലും ആനയെ പ്രദർശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുന്നു. മിണ്ടാൻ ശേഷിയില്ലാത്തതുകൊണ്ടാണല്ലോ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചു തലയാട്ടുകയും കൊമ്പകുലുക്കുകയും ചെയ്‌യുന്നത്, അത് നമ്മൾ നന്നായിത്തന്നെ മുതെലെടുക്കുന്നു എന്നതാണ് സത്യം.
എന്നാൽ ആനവളർത്തലിനും, ആനപരിപാലനത്തിനും ഒരുപാട് കാര്യങ്ങൾ ശ്രേധിക്കേണ്ടതുണ്ട് എന്നാണ് ആനകളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർമാർ അവകാശപ്പെടുന്നത്.

തോന്നുംവിധം ആനകളെ പണിയെടുപ്പിക്കുന്ന രീതി മാറ്റുവാൻ ആരും തയ്യാറാവില്ല എന്നാൽ ആനകൾക്ക് സംരക്ഷണം നൽകുവാൻ നമുക്കാവും അത് എങ്ങനെയാണെന്നും എങ്ങനെ സാധ്യമാവുമെന്നും ആനപരിപാലന രംഗത്തെ ഡോക്ടർമാർ പറയുന്നത് നോക്കാം…

വന്യജീവിയായ ആനകളെക്കുറിച്ചു വേണ്ടത്ര അറിവില്ലായ്മയാണ് നിലവിലെ പ്രശനങ്ങൾക്കു കാരണമെന്നു ഇവർ പറയുന്നു. കാരണവും വ്യ്കതമാക്കുന്നുണ്ട് എന്തെന്നാൽ കൃത്യമായി ഭക്ഷണവും വെള്ളവും കഴിക്കുന്ന ജീവിയാണ് ആന, അതായത് ഒരു ദിവസത്തിന്റെ എൺപത് ശതമാനത്തോളം ഭക്ഷണം കഴിക്കുമെന്ന ആനകളുടെ സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാണ് കാടുകളിൽനിന്നു ആനകളെ നാട്ടിലെത്തിക്കുന്നതെന്നും, വേനൽ വെയിലിൽ വേണ്ടത്ര ഭക്ഷണവും, വെള്ളവും നൽകാത്തതുമാണ് ഇന്ന് നടക്കുന്ന ആനകളുടെ പരിപ്രാന്തിക്കു കാരണമെന്നും ഇവർ പറയുന്നു. ഇത് ആനകളുടെ ശരീരാവസ്ഥയെ രൂക്ഷമായി ബാധിക്കും. പുറത്തെ ചൂട് കൂടിയാകുമ്പോൾ അസ്വസ്ഥതകൾ ആക്രമണരീതിയായി പുറത്തു വരുമെന്നതാണ് സത്യം.

ശരീരം ചൂടായി നിൽക്കുന്ന സമയങ്ങളിൽ വെള്ളം കുടിക്കാത്ത ഒരു ജീവിയാണ് ആന, എന്നാൽ ആനയെ ഉപയോഗിച്ചുള്ള ജോലിചെയ്യുന്ന വേളകളിൽ ഇതൊന്നും നൽകാറില്ല, ഇത് ഇരണ്ടകെട്ടു എന്ന രോഗത്തിന് കാരണമാകുന്നു. ചൂടു നിയന്ത്രിക്കാൻ വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്ത ജീവീയാണ് ആന, ചൂടു കൂടിയാൽ വിശ്രമിക്കുക എന്നതാണ് ആനകളുടെ രീതി. ശരീരം തണുപ്പിക്കാനായി വെള്ളവും ചെളിയും വാരിയെറിയുന്ന ആനകളെയാണ് ഈ കനത്ത വെയിലിൽ എഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കുന്നത്. അതുകൊണ്ട് ആനപരിപാലനത്തിൽ കേരളത്തിലെ എല്ലാ ആനപ്രേമികളും ആനയുടമകളും ശ്രേദ്ധകൊടുക്കണമെന്നും ഇവർ പറയുന്നു.

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ ആനകൾക്ക് നൽകുന്ന പരിചരണം നല്ലൊരു ഉദാഹരണമായി കണക്കിലെടുക്കണമെന്നും, ആ രീതികൾ ഫലവത്താക്കണമെന്നും ഇവർ പറയുന്നു.

ഇരണ്ടക്കെട്ടുമൂലം നമുക്ക് നഷ്ടമായ കളഭകേസരിയെ പോലെ ഇനിയും ഒരു ദുഃഖം ആനപ്രേമികൾക്കും കേരള ജനതക്കും ഉണ്ടാവാതിരിയ്ക്കട്ടെ… അതിനായി ആനപ്രേമികളും ഉടമകളും ആനപരിപാലനത്തിൽ വേണ്ടത്ര അറിവ് നേടണമെന്നാണ് അപേക്ഷിക്കാനുള്ളത്.

ആനക്കാര്യം ചില്ലറകാര്യമല്ല
5 (100%) 10 votes

Summary
Article Name
ആനക്കാര്യം ചില്ലറകാര്യമല്ല
Description
ആനക്കാര്യം ചില്ലറകാര്യമല്ല
Author
Publisher Name
GuruvayoorLive
Publisher Logo