ഗജരാജ മാണിക്യം തിരുവമ്പാടി ശിവസുന്ദർ ചെരിഞ്ഞു. എരണ്ടകെട്ട് എന്ന അസുഖം മൂലം കിടപ്പിലായിരുന്ന അഴകിന്റെ തമ്പുരാൻ ഞായറാഴ്ച പുലർച്ചയാണ് പൂരങ്ങളുടെ നാടിനോടും, പൂര പ്രേമികളോടും വിടപറഞ്ഞത്. പൂരങ്ങൾക്കെന്നും ഹരമായിരുന്ന പൂക്കോടൻ ശിവൻ എന്ന തിരുവമ്പാടി ശിവസുന്ദറിനെ ഒന്നര പതിറ്റാണ്ട് മുൻപാണ് തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കിരുത്തിയത്. അന്നുമുതൽ തൃശൂർ പൂരത്തിന് തിരുവമ്പാടി കൃഷ്ണന്റെ തിടമ്പ് ഏറ്റുന്നത് ശിവസുന്ദറാണ്. മേനിയഴക് കൊണ്ടും, അച്ചടക്കംകൊണ്ടും നാട്ടാനകളിൽ പകരംവെക്കാനാവാത്ത ശിവസുന്ദറിനു ഗജകേസരി, കളഭകേസരി എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
എരണ്ടകെട്ട് ബാധിച്ച് 65 ദിവസത്തോളമായി കിടപ്പ്പിലായിരുന്ന ശിവസുന്ദർ അസുഖം മാറുവാനുള്ള അവസാന നാളുകളിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. പിണ്ടം പുറത്തുപോകാത്ത അവസ്ഥയാണ് എരണ്ടകെട്ട് എന്ന അസുഖം, അവസാന പിണ്ടവും പുറത്തുപോവാൻ ദിവസങ്ങൾ മാത്രമേ ബാക്കി വേണ്ടിയിരുന്നുള്ളു എന്നും അത് പുറത്തുപോയിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു എന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നു. തങ്ങളുടെ ഗജരാജന് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് തൃശ്ശൂരിൽ എത്തിയത്.

തിരുവമ്പാടി ശിവസുന്ദറിന് കണ്ണീരിൽ കുതിർന്ന വിട
5 (100%) 1 vote

Summary
Article Name
തിരുവമ്പാടി ശിവസുന്ദറിന് കണ്ണീരിൽ കുതിർന്ന വിട
Description
തിരുവമ്പാടി ശിവസുന്ദറിന് കണ്ണീരിൽ കുതിർന്ന വിട
Author
Publisher Name
GuruvayoorLive
Publisher Logo