ഗുരുവായൂർ നഗരസഭയിൽ ഇന്നലെ നടന്ന പരിസ്ഥിതിദിനാചരണ പരിപാടികളിൽനിന്നും ഏറെ വെത്യസ്തമായി ഒരു ആഘോഷപരിപാടിയാണ് ബി. സി. എൽ. പി. എസ് കോട്ടപ്പടിയിൽ വിദ്യാർത്ഥികൾ ഒരുക്കിയത്. വിദ്യാർത്ഥികളുടെ കൂടെ നഗരസഭാ അംഗങ്ങളും കൂടിയപ്പോൾ പരിസ്ഥിതിദിനാചരണം കെങ്കേമം..

രാവിലെ പത്തുമണിക്ക് ആരംഭിച്ച ചടങ്ങുകൾ അധ്യാപികയുടെ സ്വാഗതഗാനത്തോടെയാണ് തുടക്കംകുറിച്ചത്. വിദ്യാർത്ഥികൾ അരങ്ങിലെത്തിയത് ഇഷ്ടഫലങ്ങളുടെ വേഷത്തിലും, ആ ഫലത്തിന്റെ സവിശേഷതകൾ ഉൾകൊണ്ട പ്ളക്കാര്ഡുകളുമായിട്ടായിരുന്നു. ഈ ഫലങ്ങളുടെ സവിശേഷതകൾ വേദിയിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ ചടങ്ങുകൾക്ക് തുടക്കമിട്ടു. അധ്യാപകർക്ക് പരിസ്ഥിതിദിനാശംസകളും പറഞ്ഞുകൊണ്ടാണ് ഓരോ വിദ്യാർത്ഥികളും വേദിയിൽ നിന്നിറങ്ങിയത്.

ഉദ്ഗാടന കർമം ഗുരുവായൂർ മുൻസിപ്പൽ കൗൺസിലർ ശ്രീ ബഷീർ പൂക്കോട് നിർവഹിച്ച ചടങ്ങിൽ അതിഥികളായി രക്ഷിതാക്കളും, പി. ടി. എ അംഗങ്ങളുടെയും, പൂർവ വിദ്യാർത്ഥികളുടെ സാനിധ്യവും ഉണ്ടായിരുന്നു. വൃക്ഷതൈകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഉദ്ഗാടന കർമം നിറവേറ്റിയത്. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടുപിടിച്ച് വിദ്യാര്തകൾക്കുവേണ്ട നിർദേശങ്ങൾ നൽകുവാനും ശ്രീ ബഷീർ പൂക്കോട് സമയം കണ്ടെത്തി.

വേദിയിൽ കർഷകരെ പൊന്നാടയണിച്ച് ആദരിച്ചു

കോട്ടപ്പടി നിവാസികളായ രണ്ട് കർഷകരെ പൊന്നാടയണിച്ച് ആദരിക്കുന്ന ചടങ്ങും വേദിയെ ധന്യമായാക്കി. പരമ്പരാഗത രീതിയിലുള്ള കാർഷികരീതികൾ പുതുതലമുറയ്ക്ക് പകര്ന്നുകൊടുക്കുവാനും, കൃഷി ചെയ്ത് വിളകൾ ശേഖരിക്കാനുമുള്ള അവബോധം വിദ്യാർത്ഥികളിൽ എത്തിക്കുവാനും ഇവർക്കു കഴിഞ്ഞു.

ആവേശമാക്കി ജൈവവൈവിധ്യ ഉദ്യാനം ഉദ്ഗാടനച്ചടങ്

പരിസ്ഥിതിദിനാചരണത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഗാടനവും നടന്നു. ജൈവകൃഷി രീതി ഫലവത്താക്കുന്ന ഈ ഉദ്യാനത്തിൽ വിളയുന്ന വിളകൾ സ്കൂൾ ആവശ്യങ്ങൾക്കു തന്നെ ഉപയോഗിക്കുമെന്നും.കൃഷികൾക്കുവേണ്ടി കുറച്ചു സമയം മാറ്റിവക്കുമെന്നും കുരുന്നുകൾ ശ്രീ ബഷീർ പൂക്കോടിനു വാക്കുനല്കുകയായിരുന്നു…

പരിസ്ഥിതിദിനത്തിൽ കർഷകരെ ആദരിക്കലും, വൃക്ഷതൈ വിതരണവും നടത്തി ബി. സി. എൽ. പി. എസ് കോട്ടപ്പടി
5 (100%) 26 votes

Summary
Article Name
പരിസ്ഥിതിദിനത്തിൽ കർഷകരെ ആദരിക്കലും, വൃക്ഷതൈ വിതരണവും നടത്തി ബി. സി. എൽ. പി. എസ് കോട്ടപ്പടി
Description
പരിസ്ഥിതിദിനത്തിൽ കർഷകരെ ആദരിക്കലും, വൃക്ഷതൈ വിതരണവും നടത്തി ബി. സി. എൽ. പി. എസ് കോട്ടപ്പടി
Author
Publisher Name
GuruvayoorLive
Publisher Logo