ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയൊരുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇനി പതിനാറു നാളുകൾ ബാക്കി നിൽക്കവേ അങ്ങ് റഷ്യയിൽ കാൽപന്ത് തട്ടുവാനുള്ള വേദികൾ ഒരുക്കികൊണ്ടിരിക്കുകയാണ് ഫിഫ മാനേജ്‌മെന്റ്. ജൂൺ പതിനാലുമുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ജൂലൈ പതിനഞ്ചിന്‌ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെ അവസാനിക്കും.

 നിലവിലെ ജേതാക്കളായ ജർമ്മനിയടക്കം വമ്പൻ ടീമുകൾ മുതൽ യോഗ്യത നേടിയ മറ്റു ടീമുകളും ഉൾപ്പടെ വാശിയേറിയ മത്സരങ്ങൾ കാണികൾക്കു മുന്നിൽ പ്രദര്ശിപ്പിക്കുവാനുള്ള ഒരുക്കത്തിലാണിപ്പോൾ. തുല്യശക്തികൾ തമ്മിൽ കോർക്കുന്ന മത്സരങ്ങൾക്കായിരിക്കും കാണികളേറെ.. എട്ടു ഗ്രൂപ്പുകളിലായി മുപ്പത്തിരണ്ട് ടീമുകളാണ് ഇത്തവണ യോഗ്യത നേടി വേൾഡ് കപ്പ് കളിക്കുവാനായി എത്തുന്നത്. ആഘോഷത്തിന്റെ ഈ ഫുട്ബാൾ മാമാങ്കത്തിന് കേരളവും ഒരുങ്ങിക്കഴിഞ്ഞു. വരും കാഴ്ചകളും, വാർത്തകളും നിങ്ങളിലെത്തിക്കാൻ ഞങ്ങളും ഉണ്ടാകും… കാത്തിരിക്കാം നമുക്ക്.

ഫിഫ വേൾഡ് കപ്പ് ആവേശം, ഇനി ദിവസങ്ങൾ മാത്രം
5 (100%) 22 votes

Summary
Article Name
ഫിഫ വേൾഡ് കപ്പ് ആവേശം, ഇനി ദിവസങ്ങൾ മാത്രം
Description
ഫിഫ വേൾഡ് കപ്പ് ആവേശം, ഇനി ദിവസനങ്ങൾ മാത്രം
Author
Publisher Name
GuruvayoorLive
Publisher Logo