റഷ്യൻ മണ്ണിൽ കാൽപ്പന്തു തട്ടാൻ ഇനി രണ്ടു ദിനംമാത്രം ബാക്കി. മുപ്പത്തിരണ്ട് ടീമുകളുടെയും നാല് വർഷത്തെ കണക്കു തീർക്കൽ തന്നെയായിരിക്കും ഈ വേൾഡ് കപ്പ്. കിക്കോഫിനുള്ള ഒരുക്കങ്ങൾ റഷ്യയിൽ നടക്കവേ എല്ലാ ടീമുകളും റഷ്യയിൽ വിമാനം ഇറങ്ങിയിട്ടുണ്ട്. കാലാവസ്ഥയുമായി പൊരുത്തപ്പെടാനും നീണ്ട പരിശീലനത്തിൽ നിന്നുമുള്ള ഒരു വിശ്രമവുമാണ് ഇനിയുള്ള രണ്ടു ദിവസങ്ങൾ..

തുല്യശക്തികളായ അല്ലങ്കിൽ ആരാധകർ ഏറ്റവും കൂടുതലുള്ള ടീമുകളുടെ മത്സരങ്ങൾക്കായിരിക്കും റഷ്യൻ മൈതാനങ്ങൾ കാണികളാൽ നിറയുക.
വീറും വാശിയോടെയും നടക്കുന്ന മത്സരങ്ങൾ അവസാനിക്കുക അടുത്ത മാസം പതിനഞ്ചാം തീയതി നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ്. മെസ്സിയും, നെയ്മറും, ക്രിസ്ത്യാനോയും, ജെയിംസ് റോഡ്രിഗസും, ഗ്രേസ്‌മാനും, ഓസിലും അടക്കിവാഴുന്ന ഈ വേൾഡ് കപ്പ് കളിക്കളം മികച്ച ഫുട്ബോളരെ തിരഞ്ഞെടുക്കുന്ന വേദിയുംകൂടെയാകുമെന്നു തീർച്ചയാണ്.

കളികളത്തിനിപ്പുറം നമ്മുടെ കേരളത്തിൽ അലയടിക്കുന്ന ഫുട്ബാൾ വിശേഷങ്ങൾ വരും ദിവസങ്ങളിൽ നമുക്കൊപ്പം ചർച്ച ചെയ്യാം…
വേൾഡ്കപ്പ് നെ സ്വാഗതം ചെയ്യാം.. ഇനിയുള്ള ദിവസങ്ങൾ കാൽപന്തുകളാൽ സമൃദ്ധമാകട്ടെ…

ഫിഫ വേൾഡ്കപ്പ് കിക്കോഫ്, ഇനി രണ്ടു ദിവസം മാത്രം
5 (100%) 11 votes

Summary
Article Name
ഫിഫ വേൾഡ്കപ്പ് കിക്കോഫ്, ഇനി രണ്ടു ദിവസം മാത്രം
Description
ഫിഫ വേൾഡ്കപ്പ് കിക്കോഫ്, ഇനി രണ്ടു ദിവസം മാത്രം
Author
Publisher Name
GuruvayoorLive
Publisher Logo