പൂക്കോട് തണൽ കലാകായിക സംസ്കാര വേദി – ആനത്താവളം അണിയിച്ചൊരുക്കുന്ന പന്ത്രണ്ടാമത് അഖിലകേരള സെവൻസ് ഫുട്ബാൾ മേള ശ്രീകൃഷ്ണ സ്കൂൾ മൈതാനിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സ: പി കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കും, സ: വി. എസ് ഇന്ദ്രൻ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടത്തുന്ന ഫുട്ബോൾ മേള ആരംഭിച്ചത് മെയ് പതിനാറിനാണ്. കേരളത്തിലെ എല്ല്ലാ ജില്ലകളിൽ നിന്നും പങ്കെടുക്കുന്ന ടീമുകൾ തമ്മിൽ വാശിയേറിയ മത്സരങ്ങളാണ് കാഴ്ചവെക്കുന്നത്. ഒന്നിന് പുറകെ മറ്റൊരു കൂട്ടായ്മ നടത്തുന്ന ഈ ഫ്ളഡ് ലൈറ്റ് മത്സരങ്ങൾ കാണാൻ എത്തുന്ന ഫുട്ബോൾ ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ഗുരുവായൂരിലെ ഫുട്ബോൾ എന്ന കലയെ വാനോളം ഉയർത്തുന്ന ഒന്ന് തന്നെയാണ്.

ഇനിയും മറ്റു കൂട്ടായ്മകൾ ഇത്തരം രീതിയിൽ ഫുട്ബോൾ മേളകൾ സങ്കടിപ്പിച് ഫുട്ബോൾ എന്ന കലയെ കേരളത്തിന്റെ മണ്ണിൽ ഊട്ടിയുറപ്പിക്കേണ്ടതും അനിവാര്യമാണ്,എന്നാണ് ഈ കലാകായിക സംസ്കാര വേദിയിലെ അംഗങ്ങൾ മലയാളികളോടായി പറയുന്നത്.

പൂക്കോട് തണൽ കലാകായിക സംസ്കാര വേദിയുടെ ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മേള പുരോഗമിക്കുന്നു
5 (100%) 14 votes

Summary
Article Name
പൂക്കോട് തണൽ കലാകായിക സംസ്കാര വേദിയുടെ ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മേള പുരോഗമിക്കുന്നു
Description
പൂക്കോട് തണൽ കലാകായിക സംസ്കാര വേദിയുടെ ഫ്ളഡ് ലൈറ്റ് ഫുട്ബാൾ മേള പുരോഗമിക്കുന്നു
Author
Publisher Name
GuruvayoorLive
Publisher Logo