അന്നദാനകമ്മിറ്റി ഗുരുവായൂരപ്പന് നെയ്‌വിളക്ക് സമർപ്പിച്ചു

ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു പ്രഭാത ഭക്ഷണമായ കഞ്ഞിയും പുഴുക്കും നൽകിയ അന്നദാന കമ്മിറ്റി ഉത്സവത്തിന്റെ അവസാനദിനത്തിൽ ഗുരുവായൂരപ്പന് നെയ്‌വിളക്ക് സമർപ്പിച്ചു. അറിഞ്ഞോ അറിയാതെയോ ഭക്തർക്ക് നൽകിയ പ്രഭാത ഭക്ഷണത്തിൽ തെറ്റുകുറ്റങ്ങളോ പിഴവുകളോ ഉണ്ടായിട്ടുണെങ്കിൽ അതിനുള്ള തെറ്റുകൾ പൊറുക്കുവാനുള്ള പ്രായശ്ചിത്തമായിട്ടാണ് നെയ്വിളക്ക് സമർപ്പിച്ചത്. ആദ്യദിനം മുതൽ ഉത്സവം അവസാനദിനം വരെ നീണ്ടുനിന്ന പ്രഭാതഭക്ഷണം കഴിക്കുവാൻ ഭക്തജനങ്ങളുടെ വലിയ നിര തന്നെയാണ് ഉണ്ടായിരുന്നത്.
അന്നദാനകമ്മിറ്റി അംഗങ്ങൾ പരമ്പരാഗതമായി ഗുരുവായൂരപ്പനുവേണ്ടി സേവ ചെയ്യുന്നവരാണ്. ഉത്സവ കാലത്ത് ക്ഷേത്രത്തിലേക്കാവശ്യമായ വിറക് ശേഖരിക്കുവാനും, അന്നദാനത്തിനു ആവശ്യമായ പ്ളാവിലകുമ്പിൾ നിർമിക്കാനും, ക്ഷേത്രത്തിനകത്തേക്കു പാൽ എത്തിക്കുവാനും മറ്റുമുള്ള ആവശ്യങ്ങൾ ഓരോ കുടുംബത്തിലെയും ഇളംതലമുറയ്ക്കാരായ അംഗങ്ങളുടെ കടമയാണെന്നും അന്നദാനകമ്മിറ്റി അംഗം ഡോ. ഹരിനാരായണൻ പറഞ്ഞു.

Summary
Article Name
ഭക്തജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഗുരുവായൂർ അന്നദാനകമ്മിറ്റി
Description
ഗുരുവായൂർ അന്നദാനകമ്മിറ്റി ഗുരുവായൂരപ്പന് നെയ്‌വിളക്ക് സമർപ്പിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo
ഭക്തജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഗുരുവായൂർ അന്നദാനകമ്മിറ്റി
5 (100%) 5 votes