ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം അണിയിച്ചൊരുക്കിയ ഇരുപത്തിരണ്ടാമത് അഖിലകേരള ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായി കൊടിയിറങ്ങി. മെയ് ഒന്നുമുതൽ ആരംഭിച്ച ഫുട്ബോൾ ടൂർണമെന്റ് അവസാനഘട്ടത്തിലെത്തിയപ്പോൾ ഫൈനലിൽ ഏറ്റുമുട്ടാൻ മയ്യിൽ ചലഞ്ചേഴ്‌സ് കണ്ണൂരും, റിയർ ലൈൻസ് തൃശ്ശൂരിനുമാണ് അവസരം ലഭിച്ചത്. ഏകപക്ഷീയമായ നാല് ഗോളിന് തകർത്താണ് കണ്ണൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി മയ്യിൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ സമ്മാനദാനം നിർവഹിച്ച സമ്മാനദാന ചടങ്ങിൽ കെ.വി.അബ്ദുൽ ഖാദർ എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുത്തു. റിയർ ലൈൻസ് തൃശൂർ, ചങ്കത്ത് മോഹൻകുമാർ സ്മരണാർത്ഥം സ്പോൺസർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. ഫുട്ബോൾ കളിയുടെ ആവേശം ദിനങ്ങളോളം ഗുരുവായൂരിലെ കളി ആസ്വാദകർക്കു നൽകിയ ഈ ടൂർണമെന്റ് അടുത്ത വർഷവും അതിഗംഭീരമായി നടത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം ക്ലബ് ഭാരവാഹികൾക്ക് പ്രേത്യേക അഭിനന്ദനവും നൽകിക്കൊണ്ടാണ് വേദിയിലെ വിശിഷ്ടവ്യക്തിത്വങ്ങൾ സമാപനം നടത്തിയത്.

Summary
Article Name
ബ്രദേഴ്സ് ക്ലബ്ബ് അണിയിച്ചൊരുക്കിയ ഫുട്ബോൾ ടൂർണമെന്റ്, മയ്യിൽ ചാലഞ്ചേഴ്സ് ജേതാക്കൾ
Description
ബ്രദേഴ്സ് ക്ലബ്ബ് അണിയിച്ചൊരുക്കിയ ഫുട്ബോൾ ടൂർണമെന്റ്, മയ്യിൽ ചാലഞ്ചേഴ്സ് ജേതാക്കൾ
Author
Publisher Name
GuruvayoorLive
Publisher Logo
ബ്രദേഴ്സ് ക്ലബ്ബ് അണിയിച്ചൊരുക്കിയ ഫുട്ബോൾ ടൂർണമെന്റ്, മയ്യിൽ ചാലഞ്ചേഴ്സ് ജേതാക്കൾ
5 (100%) 12 votes