കോടികൾ വിലമതിക്കുന്നതും എണ്ണൂറ്റിതൊണ്ണൂറു പവൻ സ്വർണംകൊണ്ടു നിർമ്മിച്ച് വിലയേറിയ മരതകപ്പച്ചയും വീരശൃംഖലയും ചാർത്തിയ സ്വർണക്കോലമാണ്‌ ഇത്. വിശേഷാൽ ദിവസങ്ങളായ ക്ഷേത്ര ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി എന്നീ പതിനൊന്നു ദിനങ്ങളിൽ മാത്രം ആനപ്പുറത്ത് എഴുന്നൊള്ളിക്കുന്ന ഈ സ്വർണക്കോലമാണ് ഇനി ഭക്തർക്കായി പടിഞ്ഞാറെ പത്തായപ്പുരയുടെ തെക്കുഭാഗത്തായി നിർമിച്ച മണ്ഡപത്തിൽ ഇന്നു രാവിലെ എട്ടുമുതൽ പ്രതിഷ്ഠിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഭക്തർക്ക് സ്വർണക്കോലത്തെയും വണങ്ങാം..

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്വർണ്ണക്കോലം വിലമതിക്കാനാവാത്തതിനാൽ ഡബിൾ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.ക്ഷേത്രം ഊരാളൻ, തന്ത്രി, അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രം വിശേഷാവസരങ്ങളിൽ പുറത്ത് എടുക്കുന്ന സ്വർണ്ണക്കോലം, 238 ചെറിയ കുമിളകൾ, 180 സ്വർണപ്പൂക്കൾ, വൃത്താകൃതിയിൽ ഇളക്കത്താലിയോടുകൂടിയ 10 ചെറിയ പൂക്കൾ എന്നിവകൊണ്ട് അലങ്കരിച്ചതാണ്. ആദ്യകാല കൊമ്പൻ പത്മനാഭന് തിരുവിതാംകൂർ രാജാവ് സമ്മാനിച്ച അഞ്ച്, ഏഴ് വരി സ്വർണ വീരശൃംഖല കോലത്തിൽ അലങ്കരിച്ചതും കണ്ണിനു മായകാഴ്ചയാണ്.

Summary
Article Name
ഗുരുവായൂർ ക്ഷേത്രം സ്വർണ്ണക്കോലം ഇനി എന്നും ദർശിക്കാം
Description
ഗുരുവായൂർ ക്ഷേത്രം സ്വർണ്ണക്കോലം ഇനി എന്നും ദർശിക്കാം
Author
Publisher Name
GuruvayoorLive
Publisher Logo
ഗുരുവായൂർ ക്ഷേത്രം സ്വർണ്ണക്കോലം ഇനി എന്നും ദർശിക്കാം
5 (100%) 15 votes