വിഷു എത്തുന്നതിനു മുൻപേ ഇത്തവണ കണികൊന്നച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിന് ഒരുമാസം മാത്രം ബാക്കി നിൽക്കേ പൂത്തുലഞ്ഞകണികൊന്നച്ചെടികൾ അത്യുഷ്ണത്തെ സൂചിപ്പിക്കുന്നു. 32 ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചു നിൽക്കുന്ന ഗുരുവായൂരിലെ പ്രദേശങ്ങളിൽ വിഷുവിനു മുൻപേ വിരുന്നെത്തിയ കണിക്കൊന്ന മനോഹരമായ ഒരു കാഴ്ചയാണ്.
ഗുരുവായൂർ ക്ഷേത്രപരിസരത്തും ആനക്കോട്ടപരിസരത്തും പൂത്തുനിൽക്കുന്ന കണിക്കൊന്നചെടികൾ വിനോദസഞ്ചാരത്തിനായി എത്തുന്ന വിദേശികൾക്ക് കാണാകാഴ്ചകളാണ്. ആനക്കോട്ടകാണുവാനെത്തുന്ന കുരുന്നുകൾ കണിക്കൊന്നമരത്തിന്റെ ഭംഗി ആസ്വാധിക്കുകയാണ് ഇപ്പോൾ. വേനൽക്കാലത്തെ അത്യുഷ്ണത്തിൽ മാത്രം പൂത്തുലയുന്ന കണിക്കൊന്നചെടികൾ ഇത്തവണ നേരത്തെ പൂത്തുലഞ്ഞത് കാലംതെറ്റി വന്ന കാലാവസ്ഥയുടെ മാറ്റങ്ങൾ തന്നെയാണ് എന്നാണു പഴമക്കാർ പറയുന്നത്.

Summary
Article Name
വിഷുക്കാലത്തിനു മുൻപേ പൂത്തുലഞ്ഞ്‌ കണിക്കൊന്ന
Description
വിഷുക്കാലത്തിനു മുൻപേ പൂത്തുലഞ്ഞ്‌ കണിക്കൊന്ന
Author
Publisher Name
GuruvayoorLive
Publisher Logo
വിഷുക്കാലത്തിനു മുൻപേ പൂത്തുലഞ്ഞ്‌ കണിക്കൊന്ന
5 (100%) 4 votes