ഗുരുവായൂർ ബസ്സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങളിൽ. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ പുതുക്കിപ്പണിയുന്ന ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ബസ് നിർത്തിയിടുവാനുള്ള പ്രേത്യേക സ്ഥലങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ബസ്സുകൾ ഇപ്പോൾ നിർത്തിയിടുന്നത് ബസ്‌സ്റ്റാൻഡിന്റെ പരിസരത്താണ്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുതുതായി ഇരിപ്പിടങ്ങളും, പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നതിനുള്ള പ്രേത്യേക സ്ഥലവും നിലവിൽ ഒരുക്കിയിട്ടുണ്ട്.

പുതുതായി നിലപാത ടൈൽ വിരിക്കുകയും ഫാനുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് എത്ര നേരം വേണമെങ്കിലും വെയിൽകൊള്ളാതെ ഇരിക്കാം എന്നതിന് പുറമെ ഇപ്പോൾ ചൂടകറ്റാൻ ഫാനും ആശ്രയിക്കാം.

ഗുരുവായൂർ മുൻസിപ്പൽ ബസ്റ്റാന്റിൽ പുതുതായി സ്ഥാപിച്ച ഫാനുകൾ

നവീകരണ മികവിൽ ഗുരുവായൂർ ബസ്സ്റ്റാൻഡ്
5 (100%) 6 votes

Summary
Article Name
നവീകരണ മികവിൽ ഗുരുവായൂർ ബസ്സ്റ്റാൻഡ്
Description
നവീകരണ മികവിൽ ഗുരുവായൂർ ബസ്സ്റ്റാൻഡ്
Author
Publisher Name
GuruvayoorLive
Publisher Logo