വേനലവധി ആരംഭിച്ചതോടെ ഗജവീരന്മാരെ കാണുവാനെത്തുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. അവസാനവർഷ വിദ്യാര്തഥികൾ പഠനയാത്രയുടെ കുറച്ച് സമയം ചിലവഴിക്കുന്നത് ആനക്കോട്ടയിൽ വന്നാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ നമ്മുടെ അന്യസംസ്ഥാനക്കാരും ദിവസവും ആനക്കോട്ടയിലെത്തുന്നു. വേനലവധിയ്ക്കു തുടക്കമായതോടെ ആനക്കോട്ട സന്ദർശ്ശിക്കുവാൻ കുടുംബമായി എത്തുന്നവരും ഈ പട്ടികയിൽ പെടുന്നു. ഗുരുവായൂർ ക്ഷേത്ര ദര്ശനം കഴിഞ്ഞാൽ തങ്ങളുടെ അടുത്ത സംദര്ശനം ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ഗജവീരന്മാരെ കാണനാണ് അതുകൊണ്ടു തന്നെ ആനക്കോട്ട പരിസരം ആളുകളാൽ സമൃദ്ധമാണ്. അത്യുഷ്ണത്തെ പോലും വകവെക്കാതെ എത്തുന്ന സന്ദർശകർ രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് ആനക്കോട്ടയിൽനിന്നും മടങ്ങുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽനിന്നും മൂന്നുകിലോമീറ്ററോളം മാറി പുനത്തൂർകോട്ട എന്ന സ്ഥലനാമത്തിൽ സ്ഥിതിചെയ്യുന്ന ആനക്കോട്ട സന്ദര്ശകര്ക്ക് ബസ് മാർഗം എത്തിച്ചേരാവുന്നതാണ്. പന്ത്രണ്ട് ഏക്കർ സ്ഥലപരിധിയിൽ ചുറ്റപെട്ടുകിടക്കുന്ന ആനക്കോട്ടയിൽ സന്ദര്ശകരുടെ വാഹനങ്ങൾ പാർക്കുചെയ്യുവാൻ പ്രേത്യേക സ്ഥലങ്ങൾ ഗുരുവായൂർ ദേവസം ഒരുക്കിയിട്ടുണ്ട്. മരങ്ങളും ചെടികളാലും സമൃദ്ധമായ പുനത്തൂർകോട്ട എന്ന ആനക്കോട്ട അന്പത്തിയൊന്നോളം ആനകളുടെ ആവാസകേന്ദ്രമാണ്. ആനകൾക്കു നിൽക്കുവാനുള്ള പ്രേത്യേക വിശ്രമകൂടാരങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഗുരുവായൂർ ദേവസം അംഗങ്ങൾ ഇപ്പോൾ.

ആനക്കോട്ടയിലെ ചില ആനകൾ

  • പദ്മനാഭൻ
  • രാമൻകുട്ടി
  • നാരായണൻകുട്ടി
  • താര
  • രാധാകൃഷ്ണൻ
  • ജൂനിയർ ലക്ഷ്മണൻ
  • നന്ദിനി
  • ഗോപാലകൃഷ്ണൻ
  • കണ്ണൻ
  • കൃഷ്ണൻ
  • മാധവൻകുട്ടി
  • ദേവി
  • സത്യനാരായണൻ
  • വിഷ്ണു
  • രാജശേഖരൻ
  • രാമു
  • കേശവൻകുട്ടി
  • ഗോപീകൃഷ്ണൻ
  • വിനായകൻ
  • കേശവൻ
  • അച്യുതൻ
  • ശ്രീധരൻ
  • നന്ദൻ
  • ചന്ദ്രശേഖരൻ
  • ഇന്ദ്രസേൻ
  • നന്ദൻ
  • ലക്ഷ്മികൃഷ്ണ
  • ശങ്കരനാരായണൻ
  • ബാലു
  • മാധവൻ (ജൂനിയർ)
  • ദേവദാസ്
  • ഗോപീകണ്ണൻ
  • രശ്മി
  • ബാലകൃഷ്ണൻ
  • ജൂനിയർ വിഷ്ണു
  • മുരളി
  • വിനീതകൃഷ്ണൻ
  • രവികൃഷ്ണൻ
  • സിദ്ധാർത്ഥൻ
  • മുകുന്ദൻ
  • നവനീതകൃഷ്ണൻ
  • ജൂനിയർ കേശവൻ
  • ബലറാം
  • ഗോകുൽ
  • ശേഷാദ്രി
  • ഗജേന്ദ്ര
  • പീതാംബരൻ
  • ദാമോദർദാസ്
  • കീർത്തി
  • ആദിത്യൻ
  • ലക്ഷ്മിനാരായണൻ
  • അനന്തനാരായണൻ
  • ശ്രീകൃഷ്ണൻ

 

ആനക്കോട്ട സന്ദര്ശിക്കുവാനെത്തിയ വിദ്യാർ്‌തഥികൾ..

വേനലവധിക്ക് മാറ്റ്കൂട്ടുവാൻ ആനക്കോട്ടയും
5 (100%) 7 votes

Summary
Article Name
വേനലവധിക്ക് മാറ്റ്കൂട്ടുവാൻ ആനക്കോട്ടയും
Description
വേനലവധിക്ക് മാറ്റ്കൂട്ടാൻ ആനക്കോട്ടയും
Author
Publisher Name
GuruvayoorLive
Publisher Logo