ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ചു നടത്തി വരാറുള്ള അതിപ്രശസ്തമായ ഗുരുവായൂർ ആനയോട്ടം ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെ ആരംഭിക്കും. 25 ഗജവീരന്മാരെ അണിനിരത്തി നടക്കുന്ന ആനയോട്ട മത്സരം മഞ്ജുളാലിൽ നിന്നാണ് ആരംഭിക്കുക. ക്ഷേത്രം മണി മൂന്നുവട്ടം അടിക്കുമ്പോൾ തുടങ്ങുന്ന മത്സരം മുന്നിൽ ആദ്യം ഓടിയെത്തി ക്ഷേത്ര ഗോപുര വാതിൽ കടക്കുന്ന ആന വിജയിയാകും.
ഈ വിജയിയാണ് ഉത്സവത്തിന്റെ പത്ത് ദിവസങ്ങളിലെയും എഴുന്നെള്ളിപ്പിനു കോലം ഏറ്റുക. നന്ദൻ, ഗോപികണ്ണൻ, ഗോപീകൃഷ്ണൻ, നന്ദിനി, ചെന്താമരാക്ഷൻ, ദേവി, ദേവദാസ്, അച്യുതൻ, വിഷ്ണു എന്നീ ആനകളിൽനിന്നു നറുക്കിട്ടെടുക്കുന്ന 5 ആനകളെ മുൻനിരയിൽ ഓടിപ്പിക്കും.

ആനയില്ലാ ശീവേലിയും നാളെ നടക്കും ക്ഷേത്രത്തിൽ ആനയില്ലാത്ത കാലത്തെ അനുസ്മരിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. മേൽശാന്തി പൊൻതിടമ്പു കയ്യിലേന്തി ക്ഷേത്രം 3 തവണ പ്രദക്ഷിണം വെക്കുന്നതാണ് ചടങ്ങ്.ക്ഷേത്രത്തിൽ നിലവിലുള്ള 51ആനകളും ഈ സമയത്ത് ക്ഷേത്ര പരിസരത്ത് വരാൻ പാടില്ലാ എന്നതും വിശ്വാസം ആണ്.

ഓടുവാനൊരുങ്ങി ഗജവീരന്മാർ
5 (100%) 3 votes

Summary
Article Name
ഓടുവാനൊരുങ്ങി ഗജവീരന്മാർ
Author
Publisher Name
GuruvayoorLive
Publisher Logo