ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ആറാട്ടു ദിവസത്തെ പള്ളിയുണർത്തലും, അനുബന്ധ ചടങ്ങുകളും നടക്കുന്നതുകൊണ്ട് രാവിലെ എട്ടു മണിക്ക് ശേഷം മാത്രമേ ഭക്തർക്കു ദർശനം നടത്തുവാൻ സാധിക്കുകയുള്ളു. കൂടാതെ നടതുറന്നതിനു ശേഷം ചോറൂണ്, വിവാഹം, തുലാഭാരം എന്നിവയും നടത്താൻ സാധിക്കുകയുള്ളു .

ആറാട്ട് ദിനമായ ഇന്ന് രാവിലെ അഞ്ചുമുതൽ പള്ളിയുണർത്തൽ, അഭിഷേകം, ഉഷപൂജ എന്നീ ചടങ്ങുകൾ നടക്കും. രാവിലെ പതിനൊന്നു മണി മുതൽ ഒരു മണി വരെ പന്തീരടി നിവേദ്യം, പൂജ എന്നീ ചടങ്ങുകളും വൈകുന്നേരം അഞ്ചുമുതൽ കിഴക്കേ നടക്കൽ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധനയും തുടർന്ന് പത്തുമണി വരെ പഞ്ചവാദ്യ അകമ്പടിയോടെ കുള പ്രദക്ഷിണവും നടക്കും. ശേഷം ഉത്സവത്തിന് കൊടിയിറക്കുന്നതിനു മുന്നോടിയായി നിറപറകളോടുകൂടി കിഴക്കേഗോപുരത്തിലൂടെ ഗുരുവായൂരപ്പന്റെ വിഗ്രഹം എതിരേൽകുകയും. തുടർന്ന് ഒരാന മാത്രം പങ്കെടുത്ത് ക്ഷേത്രത്തിനു ചുറ്റും പതിനൊന്നു പ്രദക്ഷിണം വക്കുന്നതോടെ ആറാട്ടു ദിവസത്തെ ചടങ്ങുകൾക്ക് വിരാമമാകും.

കണ്ണന് ഇന്ന് ആറാട്ട്
5 (100%) 2 votes

Summary
Article Name
കണ്ണന് ഇന്ന് ആറാട്ട്
Description
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ആറാട്ടു ദിവസത്തെ പള്ളിയുണർത്തലും, അനുബന്ധ ചടങ്ങുകളും നടക്കുന്നതുകൊണ്ട് രാവിലെ എട്ടു മണിക്ക് ശേഷം മാത്രമേ ഭക്തർക്കു ദർശനം നടത്തുവാൻ സാധിക്കുകയുള്ളു. കൂടാതെ നടതുറന്നതിനു ശേഷം ചോറൂണ്, വിവാഹം, തുലാഭാരം എന്നിവയും നടത്താൻ സാധിക്കുകയുള്ളു .ആറാട്ട് ദിനമായ ഇന്ന് രാവിലെ അഞ്ചുമുതൽ പള്ളിയുണർത്തൽ, അഭിഷേകം, ഉഷപൂജ എന്നീ ചടങ്ങുകൾ നടക്കും. രാവിലെ പതിനൊന്നു മണി മുതൽ ഒരു മണി വരെ പന്തീരടി നിവേദ്യം, പൂജ എന്നീ ചടങ്ങുകളും വൈകുന്നേരം അഞ്ചുമുതൽ കിഴക്കേ നടക്കൽ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധനയും തുടർന്ന് പത്തുമണി വരെ പഞ്ചവാദ്യ അകമ്പടിയോടെ കുള പ്രദക്ഷിണവും നടക്കും. ശേഷം ഉത്സവത്തിന് കൊടിയിറക്കുന്നതിനു മുന്നോടിയായി നിറപറകളോടുകൂടി കിഴക്കേഗോപുരത്തിലൂടെ ഗുരുവായൂരപ്പന്റെ വിഗ്രഹം എതിരേൽകുകയും. തുടർന്ന് ഒരാന മാത്രം പങ്കെടുത്ത് ക്ഷേത്രത്തിനു ചുറ്റും പതിനൊന്നു പ്രദക്ഷിണം വക്കുന്നതോടെ ആറാട്ടു ദിവസത്തെ ചടങ്ങുകൾക്ക് വിരാമമാകും.
Author
Publisher Name
GuruvayoorLive
Publisher Logo