ഗുരുവായൂരിൽ നിലവിലുണ്ടായിരുന്ന അതിഥിമന്ദിരം പൊളിച്ചുകൊണ്ട് ഇരുപതു കോടിയോളം ബഡ്ജറ്റിൽ ഒരുക്കുന്ന പുതിയ കെട്ടിടത്തത്തിന്റെ തറക്കലിടൽ ചടങ്ങ് ഇന്നലെ ബഹുമാനപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ഇരുപതു മാസംകൊണ്ട് തീർക്കുന്ന ഈ കെട്ടിട നിർമാണം കിഴക്കേ നടയിൽ റെയിൽവേസ്റ്റേഷനോട് ചേർന്നാണ് നിർമ്മിക്കുന്നത്. ആറു നിലകളിലായി അമ്പതു മുറികളും, നാലു സ്വീറ്റ് മുറികളും, ഒരു പ്രസിഡൻഷ്യൽ സ്വീറ്റ് മുറിയും, ഡൈനിങ് ഹാളും, ചെറിയകോൺഫറൻസ് ഹാളും അടങ്ങുന്നതാണ് അതിഥിമന്ദിരത്തിന്റെ കെട്ടിട സമുച്ചയം.
ഇപ്പോൾ പഴയകെട്ടിടം പൊളിച്ചുകൊണ്ട് പാഴ്വസ്തുക്കൾ മാറ്റുന്ന ജോലികൾ നടക്കുന്നു. ഈ അതിഥിമന്ദിരം വരുന്നതോടെ വിനോദ സഞ്ചാരികൾക്കും, വിദേശികൾക്കും ഗുരുവായൂരെന്ന പുണ്ണ്യനഗരം ആസ്വദിക്കാൻ വളരെ എളുപ്പമാകും എന്ന കാര്യം തീർച്ചയാണ്.
