ഗുരുവായൂരിൽ അനധികൃതമായി ദിവസ വാടകക്ക് നൽകുന്ന ഫ്‌ളാറ്റുകൾക്കും, വീടുകൾക്കുമെതിരെ നടപെടിയെടുക്കുക, ഗുരുവായൂരിലെ ശുധ്ധജലക്ഷാമം അടിയന്തരമായി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി  ചൊവ്വാഴ്ച ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. പത്തുമണിക്ക്‌ പടിഞ്ഞാറേ നടയിൽനിന്നും പുറപ്പെട്ട പ്രതിഷേധ റാലി ഗുരുവായൂർ നഗരസഭ കാര്യാലയത്തിനുമുന്നിൽ ഒരുക്കിയ പ്രതിഷേധ പന്തലിൽ അണിനിരക്കുകയായിരുന്നു. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറി ജി. ജയപാൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ഗുരുവായൂരിൽ ശുധ്ധജലക്ഷാമം പരിഹരിക്കുന്നത് വളരെ അത്യാവശമായ ഒരു കാര്യമാണെന്നും തങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ശുദ്ധജലക്ഷാമവും പരിഹരിക്കണമെന്നും സമരപ്രവർത്തകർ ആവശ്യപ്പെട്ടു.

Summary
Article Name
ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി
Description
ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി
Author
Publisher Name
GuruvayoorLive
Publisher Logo
ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി
5 (100%) 3 votes