ഗുരുവായൂർ – മുതുവട്ടൂർ റോഡിൽ നടന്നിരുന്ന അഴുക്കുചാലിന്റെ പ്രവർത്തങ്ങൾ മാറ്റിവച്ചതിനാൽ ഈ റോഡിൽ ഇപ്പോൾ ബസ് ഗതാഗതം പുനരാരംഭിച്ചിരിക്കുകയാണ്. എന്നാൽപോലും വളരെ ദുർഘടം നിറഞ്ഞ ഒരു യാത്രയാണ് സഞ്ചാരികൾക്കായി ലഭിക്കുന്നത്. വിട്ടുമാറാത്ത ബ്ളോക്കും, ചെളി നിറഞ്ഞ റോഡും കാരണം ആളുകൾ ഈ വഴി കാൽനടയാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. റോഡുകളുടെ ഇരു സൈഡും വലിയ കുഴികളായതിനാൽ ഗതാഗതം എളുപ്പകരമാവില്ല എന്നുമാത്രമല്ല, അപകടനങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്.

എത്രയും പെട്ടെന്ന് അവശേഷിച്ച പണികളുംകൂടി പൂർത്തിയാക്കികൊണ്ട് മുതുവട്ടൂർ റോഡിനെ സംരക്ഷിക്കണമെന്നാണ് ജനങ്ങൾക്കു പറയാനുള്ളത്. ഇതിനു വേണ്ടി ഉപവാസമിരിക്കാനോ, ശക്തമായ പ്രതീഷേധപ്രകടനത്തിന്റെയോ ആവശ്യം വേണ്ടി വരില്ല എന്നും തങ്ങൾക്കറിയാമെന്ന് ജനങ്ങൾ പറയുന്നു.

ഇരുവശങ്ങളിലും ആയി പണി നടക്കുന്നതിനാൽ ഒരുക്കിയിരിക്കുന്ന വലിയ കുഴികൾ…..
ഏറെ കുറെ ഇവ തന്നെയാണ് ഈ റോഡിലെ ഗതാഗത തടസ്സത്തിന് കാരണമാകുന്നത്.
ബസ് ഗതാഗതം പുനരാരംഭിച്ചു, റോഡിൽ ചെളിയഭിഷേകം
5 (100%) 10 votes

Summary
Article Name
ബസ് ഗതാഗതം പുനരാരംഭിച്ചു, റോഡിൽ ചെളിയഭിഷേകം
Description
ബസ് ഗതാഗതം പുനരാരംഭിച്ചു, റോഡിൽ ചെളിയഭിഷേകം
Author
Publisher Name
GuruvayoorLive
Publisher Logo