ഗുരുവായൂർ നഗരസഭാ ബസ്റ്റാന്റിൽ രൂപംകൊണ്ട മഴവെള്ളകെട്ട്‌ ചെളി നിറഞ്ഞു യാത്രക്കാർക്ക് നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് സമ്മാനിക്കുന്നത്. ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന മഴ ബസ് നിർത്തിയിടുന്ന സ്ഥലത്തെ ചെളി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ബസ് തൊഴിലാളികളും യാത്രക്കാരും ഇപ്പോൾ വളരെ സൂക്ഷിച്ചാണ് ബസ്റ്റാന്റിൽ പ്രവേശിക്കുന്നത്.

വഴുകി വീഴുവാൻ സാധ്യത കൂടുതലായ ഈ അവസ്ഥയിൽ മാന്യ യാത്രക്കാർ സൂക്ഷിച്ചു നടക്കണമെന്നുള്ള ഒരു മുന്നറിയിപ്പും ചേർക്കുന്നു. ചെളിവെള്ളം മാറ്റുക എന്നുള്ള പ്രവർത്തി ബുദ്ധിമുട്ടുള്ള ജോലിയായതിനാൽ ശ്രെദ്ധിക്കുക എന്ന പോംവഴി മാത്രമേ യാത്രക്കാർക്ക് മുന്നിൽ നഗരസഭക്കും നൽകാനുള്ളൂ.

Summary
Article Name
യാത്രക്കാരെ ദുരിതത്തിലാക്കി ഗുരുവായൂർ ബസ്റ്റാന്റിലെ ചെളിവെള്ളക്കെട്ട്
Description
യാത്രക്കാരെ ദുരിതത്തിലാക്കി ഗുരുവായൂർ ബസ്റ്റാന്റിലെ ചെളിവെള്ളക്കെട്ട്
Author
Publisher Name
GuruvayoorLive
Publisher Logo
യാത്രക്കാരെ ദുരിതത്തിലാക്കി ഗുരുവായൂർ ബസ്റ്റാന്റിലെ ചെളിവെള്ളക്കെട്ട്
5 (100%) 8 votes