ഗുരുവായൂർ കിഴക്കേനടക്കു സമീപത്തെ റെയിൽവേ ഗേറ്ററിന് മേൽപ്പാല നിർമാണ സർവേക്ക് തുടക്കമായി. 23 കൈവശക്കാരിൽനിന്നു 30 സെന്റിൽ താഴെ സ്ഥലമാണു മേൽപാലത്തിനു വേണ്ടി സർക്കാർ ഏറ്റെടുക്കാൻ പോകുന്നത്. ഇതിനായി നേരത്തെ തന്നെ സർവേ കല്ലുകൾ സ്ഥാപിച്ചിട്ടുള്ളതാണ്.
സ്ഥലം അളന്നു തിട്ടപ്പെടുത്തി വില നിശ്ചയിക്കാനുള്ള സർവേക്കാണ്‌ തുടക്കമായിരിക്കുന്നത്. ഗുരുവായൂരിലെ സ്ഥിരം പ്രശ്നമായ ഗതാഗത കുരുക്കിന് ഈ പാലം ഒരു സഹായമാകും. 25 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മേൽപാലത്തിന്റെ നിർമാണത്തിനു കിഫ്ബിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

വര്ഷങ്ങള്ക്കു മുമ്ബ് തുങ്ങിവച്ച മേൽപ്പാല നിർമാണ ആവശ്യത്തിന് ഇതോടെ തുടക്കമാവുമെന്നാണ് നഗരവാസികൾ പറയുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡും ബസ് സ്റ്റാന്റിൽനിന്നും ഉള്ള വാഹനങ്ങളും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. റെയിൽവേ ഗേറ്റ് അടച്ചാൽ ഗതാഗത കുരുക്ക് വലിയ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ് . എത്രയും വേഗം സർവേ പൂർത്തീകരിച്ചു സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും.

ഗുരുവായൂർ റെയിൽവേ മേൽപ്പാല സർവേക്ക് തുടക്കമായി
5 (100%) 9 votes

Summary
Article Name
ഗുരുവായൂർ റെയിൽവേ മേൽപ്പാല സർവേക്ക് തുടക്കമായി
Description
വര്ഷങ്ങള്ക്കു മുമ്ബ് തുങ്ങിവച്ച മേൽപ്പാല നിർമാണ ആവശ്യത്തിന് ഇതോടെ തുടകമാവുമെന്നാണ് നഗരവാസികൾ പറയുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡും ബസ് സ്റ്റാന്റിൽനിന്നും ഉള്ള വാഹനങ്ങളും ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. റെയിൽവേ ഗേറ്റ് അടച്ചാൽ ഗതാഗത കുരുക്ക് വലിയ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ് . എത്രയും വേഗം സർവേ പൂർത്തീകരിച്ചു സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും.
Author
Publisher Name
Guruvayoor Live
Publisher Logo