ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ചമുതൽ വൈശാഖ പുണ്ണ്യകാലത്തിനു തുടക്കമാകും. ഏപ്രിൽ മെയ് മാസകാലയളവിൽ നടത്തിവരുന്ന വൈശാഖ വൃതം ഗുരുവായൂർ ക്ഷേത്രത്തിൽ സൃഷ്ടിക്കുന്ന ഭക്തജനസാമീപ്യം വളരെ വലുതാണ്. വൃതം തുടങ്ങി മൂന്നാംനാൾ അക്ഷയതൃതീയ ആഘോഷങ്ങളും ക്ഷേത്രത്തിൽ നടക്കുന്നതാണ്.

വൈശാഖ വൃതം നടക്കുന്നതിനോടനുബന്ധിച്ചു വൃതത്തിൽ ഭക്തജങ്ങൾക്കു ഭക്ഷിക്കാൻ അനുമതിയുള്ള ഭക്ഷണവസ്തുക്കളും ക്ഷേത്രത്തിൽ വിതരണം ചെയ്യുന്നു. ഇതിനുവേണ്ടി ഇപ്പോൾ ഭക്ഷണം നൽകുന്ന ഹാളിനു പുറമെ അടുത്തായി വേറെ ഒരു ഹാളും ഒരുക്കുന്നുണ്ട്.

ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും ഒരുങ്ങി കഴിഞ്ഞു. മെയ് പതിനഞ്ചിനാണ്‌ വൈശാഖ മാസം എന്ന പേരിൽ അറിയപ്പെടുന്ന ഈ വൃതം അവസാനിക്കുക. വൈശാഖ വൃത ദിനങ്ങളിൽ ഓഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷങ്ങൾ നടക്കുന്നതാണ്. ഈ ദിനങ്ങളിൽ പ്രേത്യേകമായി നാല് ഭഗവതസപ്താങ്ങളും നടക്കും, ഇതിനു തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച ആദ്യ സപ്താഹം ക്ഷേത്രത്തിൽ നടക്കുന്നതാണ്.

ശ്രീ ശങ്കരജയന്തി ഏപ്രിൽ ഇരുപതിനും, നരസിംഹ ജയന്തി ഏപ്രിൽ ഇരുപത്തിയെട്ടിനുമാണ് ആഘോഷിക്കുക ഈദിവസങ്ങളിൽ പ്രേത്യേക ചടങ്ങുകളും, ഭക്തി പ്രഭാഷണങ്ങളും നടക്കും.
എല്ലാ ഭക്തജനങ്ങളെയും വൈശാഖവൃത കാലത്തിൽ പങ്കുകൊണ്ട് അനുഗ്രഹം ലഭിക്കുവാൻ ക്ഷണിക്കുകയാണ് ഗുരുവായൂർക്ഷേത്രം ഭാരവാഹികൾ ഇപ്പോൾ.

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖപുണ്ണ്യകാലത്തിനു തിങ്കളാഴ്ച തുടക്കമാകും
5 (100%) 13 votes

Summary
Article Name
ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖപുണ്ണ്യകാലത്തിനു തിങ്കളാഴ്ച തുടക്കമാകും
Description
ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖപുണ്ണ്യകാലത്തിനു തിങ്കളാഴ്ച തുടക്കമാകും
Author
Publisher Name
GuruvayoorLive
Publisher Logo