അഴുക്കുചാലിന്റെ പണികൾ നടക്കവേ ഒരു മാസത്തിലേറെയായി ഗതാഗതം തടസപ്പെടുത്തിയിരുന്ന ഗുരുവായൂർ – മുതുവട്ടൂർ റോഡ് ഭാഗികമായി തുറന്നു. ഒരു മാസത്തോളമായി പണി നടത്തിവരുന്ന ഈ റോഡിൽ ഇതുവരെ വാഹനങ്ങൾ കടത്തി വിടാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. പൈപ്പിടൽ ജോലികൾ കഴിഞ്ഞ ഈ അവസ്ഥയിലാണ് ഇപ്പോൾ റോഡ്‌ തുറന്നു കൊടുത്തിരിക്കുന്നത്. ഇനി കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ ഈ റോഡ് വഴി കടത്തിവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റു വലിയ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കാത്തപക്ഷം ബസ് ഗതാഗതം പഴയ രീതിയിൽ തന്നെ തുടരുമെന്നും അറിയിക്കുന്നു.
ഇനി പടിഞ്ഞാറെനട സെന്റർ മുതൽ ഇന്നർ റിങ് റോഡ് വരെയും അവിടെനിന്നു ക്ഷേത്രം പടിഞ്ഞാറെ ഗോപുരം വരെയും പൈപ്പിടാൻ ബാക്കിയുണ്ട്, ഇതിനെക്കുറിച്ചുള്ള ചർച്ച എം.എൽ എ യുടെ നേതൃത്വത്തിൽ ശനിയാഴ്ച നടക്കും.

Summary
Article Name
പൈപ്പിടൽ പൂർത്തിയാക്കി, റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചു
Description
പൈപ്പിടൽ പൂർത്തിയാക്കി, റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo
പൈപ്പിടൽ പൂർത്തിയാക്കി, റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചു
5 (100%) 12 votes