കനത്ത സുരക്ഷയൊരുക്കി ഉപരാഷ്ട്രപതി വെങ്കൈ നായിഡു വിന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സംവിധാനമൊരുക്കി. ഉച്ചക്ക് പന്ത്രണ്ടരയോട് കൂടി അദ്ദേഹം എത്തുമെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഈ ദർശനം സുഖകരമാക്കുവാനായി ഗുരുവായൂർ നഗരസഭാ മുഴുവനും പോലീസ് ഉദ്യോഗസ്ഥരുടെയും, പ്രേത്യേക ബ്ളാക്ക് കാറ്റുകളുടെയും നിരീക്ഷണത്തിലാണ്. വാഹനങ്ങൾ പന്ത്രണ്ട് മണിക്ക് ശേഷം കിഴക്കേ നടയിലൂടെ പ്രവേശിപ്പിക്കാതെ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ക്ഷേത്രത്തിനകത്തും നടപ്പിലാക്കിയിട്ടുണ്ട്.
വലിയ വടം കൊണ്ട് വരിഞ്ഞു കെട്ടിയ സംവിധാനം ഭക്തരെ വടത്തിനിപ്പുറം തടഞ്ഞു നിർത്തിയിരിക്കുകയാണ്. ചുറ്റമ്പലത്തിനു അകത്ത് നിന്നും ഭക്തരെ ദർശനത്തിനു ശേഷം പുറത്തു കടത്തി തിരക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. നിശ്ചിത പരിസരത്തു ഉന്നത പോലീസ് മേധാവിയുടെയോ ഗുരുവായൂർ ദേവസ്വത്തിന്റെയോ പ്രേത്യേക പ്രവേശന പാസ് ഇല്ലാതെ ആർക്കും കടക്കുവാനും സാദ്യമല്ല.
