ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ അവസാന ക്ളാസും കഴിയവെ പ്രിയ കൂട്ടുകാരെ വിടപറയുന്ന സങ്കടത്തിലാണ് എല്ലാവരും ഇപ്പോൾ.

രണ്ടുവർഷക്കാലം താങ്ങും തണലായും നിന്ന തങ്ങളുടെ പ്രിയസുഹൃത്തുക്കളെയും പ്രിയ അധ്യാപകരെയും, ക്ളാസ്സ്റൂമിനെയും പിരിയാനുള്ള ഘട്ടമാണിത്. ഇനിയുള്ളത് ഉന്നത പഠനങ്ങൾ മാത്രമാണ്

വർണപ്പൊടികൾ വാരിയെറിഞ്ഞും യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതിയും, മധുരം കൈമാറിയും സ്കൂളിലെ തങ്ങളുടെ അവസാന ക്ളാസും ആഘോഷഭരിതമാക്കി വിദ്യാർത്ഥികൾ ഇന്നലെ സെന്റോഫ് ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നടന്ന സെന്റോഫ് ആഘോഷത്തിൽ പ്രിയ വിദ്യർത്ഥികളുടെ യാത്രയയപ്പിൽ അധ്യാപകരും വിഷമം പ്രകടിപ്പിച്ചു.

ഗവൺമെന്റ് മോഡൽ ബോയ്സ് കുന്നംകുളത്തെ വിദ്യർത്ഥികളുടെ സെന്റോഫ് ആഘോഷങ്ങളിലൂടെ..

നാളേക്ക് ഒരു ഓർമക്കൂട്ടൊരുക്കി വിദ്യാർത്ഥികൾ
5 (100%) 16 votes

Summary
Article Name
നാളേക്ക് ഒരു ഓർമക്കൂട്ടൊരുക്കി വിദ്യാർത്ഥികൾ
Description
ഉന്നത പഠനത്തിലേക്ക്
Author
Publisher Name
GuruvayoorLive
Publisher Logo