ഗുരുവായൂർ ചാവക്കാട് റോഡിൽ നടത്തിവരുന്ന അഴുക്കുചാലിന്റെ നിർമാണപണികൾ ഇതുവരെയും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല.

ഭാഗീകമായി ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഇപ്പോഴും ഈ റൂട്ടിൽ ഗതാഗതം നിശ്ചലമാണ്.

അഴുക്കുചാലിൽ ഇറങ്ങിയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. അഴുക്കുചാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഇപ്പോഴും യന്ത്രവത്കൃത പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെടുന്നതുമൂലം പടിഞ്ഞാറേ നടമുതൽ മമ്മിയൂർ ക്ഷേത്രം വരെ വാഹനങ്ങളുടെ തിരക്ക്‌ കൂടുതലാണ്. വേനലവധിയായതോടെ വാഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്ധിച്ചുകൊണ്ടിരിക്കുകയുമാണ്. എത്രയും പെട്ടെന്ന് ഈ ജോലികൾ തീർക്കേണ്ട ചുമതല ദിവസം കൂടുംതോറും കൂടിവരികയാണ്.

ഇനിയും പണിതീരാതെ അഴുക്കുചാൽ
5 (100%) 8 votes

Summary
Article Name
ഇനിയും പണിതീരാതെ അഴുക്കുചാൽ
Description
ഇനിയും പണിതീരാതെ അഴുക്കുചാൽ
Author
Publisher Name
GuruvayoorLive
Publisher Logo