ഗുരുവായൂർ ചാവക്കാട് റോഡിൽ നടന്നു വരുന്ന അഴുക്കുചാലിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുവാൻ സാധിക്കാത്തതിനാൽ ഇപ്പോഴും ഗതാഗത മാർഗം തടസ്സപ്പെട്ടിരിക്കുകയാണ്.

അഴുക്കുചാൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് കുഴിച്ചതുമൂലം ഇതുവഴി ചെറിയവാഹനങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളു. ശരിയായ ബസ്സ് മാർഗം അറിയാത്തതിനാൽ ചാവക്കാട്ടേക്കും മറ്റും പോകുന്ന യാത്രക്കാർ പടിഞ്ഞാറേ നടയിൽ ബസ് കാത്തുനിന്നു വലയുകയാണ്.

പടിഞ്ഞാറേ നടവഴി മമ്മിയൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകുകയാണ് ബസ്സുകൾ ഇപ്പോൾ. അതുകൊണ്ടുതന്നെ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിൽ രാവിലെയും വൈകീട്ടും ഗതാഗതം നിശ്ചലമാകുന്ന അവസ്ഥയും അനുഭവപ്പെടുന്നുണ്ട്.

പൂർത്തിയാകാതെ അഴുക്കുചാലിന്റെ അറ്റകുറ്റപണികൾ
5 (100%) 9 votes

Summary
Article Name
പൂർത്തിയാകാതെ ഗുരുവായൂർ അഴുക്കുചാലിന്റെ അറ്റകുറ്റപണികൾ
Description
പൂർത്തിയാകാതെ ഗുരുവായൂർ അഴുക്കുചാലിന്റെ അറ്റകുറ്റപണികൾ
Author
Publisher Name
GuruvayoorLive
Publisher Logo