ഗുരുവായൂർ ക്ഷേത്ര ദർശനവും, പൂന്താനം ഓഡിറ്റോറിയത്തിൽ അഷ്ടപദിയാട്ടം ഉദ്ഗാടനവും നടത്തുവാനായി ഇന്നലെ വി. വി. ഐ. പി. സുരക്ഷകളോടെ ഉപരാഷ്ട്രപതി – വേങ്കൈ നായിഡു, ഗവർണർ പി.സദാശിവവും, മന്ത്രി കടകംപള്ളി സുരേന്ദ്രനും, ഗുരുവായൂരിലെത്തി. കനത്ത സുരക്ഷയിൽ തീർത്ത സുരക്ഷാസംവിധാനത്തിൽ സുഗമമായ ഒരു ദർശനം പ്രാപ്തമാക്കിയ സന്തോഷത്തിലാണ് ഈ വി.വി. ഐ. പി. വ്യൂഹം. വലിയ വടം കൊണ്ട് കെട്ടി വച്ച സുരക്ഷാ അതിർത്തിയിൽ ഈ വ്യൂഹത്തിന്റെ കാറുകൾ മാത്രമേ പ്രവേശിച്ചുള്ളു.

പോലീസ് മേധാവികളെ പേടിപെടുത്തി ഉപരാഷ്ട്രപതിയുടെ നടത്തം

തെക്കേ നടയിൽ ഒരുക്ക്കിയ സുരക്ഷാ സംവിധാനങ്ങൾ എല്ലാം നിഷ്പ്രഭമാക്കികൊണ്ട് ഉപരാഷ്ട്രപതി ശ്രീവൽസം ഗസ്റ്റ് ഹൗസിൽ നിന്നും പൂന്താനം ഓഡിറ്റോറിയത്തിലേക്ക് കാൽനടയായി പുറപ്പെട്ടു. ഗവർണർ പി.സദാശിവവും, മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റു നേതാക്കളുംകൂടെ നടത്തത്തിൽ ഏർപെട്ടപ്പോൾ കുഴഞ്ഞത് പോലീസ് മേധാവികളായിരുന്നു. അവസാനം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.സിനോജ് ഓടിയെത്തി മന്ത്രി കടകംപള്ളി സുരേന്ദ്രനോട് പറഞ്ഞപ്രകാരം കാറുകളിലാണ് ഇവരെ നടയിലെത്തിച്ചത്.

ഗുരുവായൂരപ്പ ദർശനം നടത്തി ഉപരാഷ്ട്രപതി
5 (100%) 12 votes

Summary
Article Name
ഗുരുവായൂരപ്പ ദർശനം നടത്തി ഉപരാഷ്ട്രപതി
Description
ഗുരുവായൂരപ്പ ദർശനം നടത്തി ഉപരാഷ്ട്രപതി
Author
Publisher Name
GuruvayoorLive
Publisher Logo