“നിങ്ങൾ എന്നെ കുടക്കമ്പിയെന്നും, വടിവേലുവെന്നും, എല്ലനെന്നുമൊക്കെ വിളിക്കുമ്പോൾ ഞാൻ സന്തോഷിക്കുകയാണ് എന്തെന്നാൽ എന്റെ കഥാപാത്രങ്ങളെ നിങ്ങൾ ഞെഞ്ചിലേറ്റിയത് കൊണ്ടാണല്ലോ അങ്ങനെ വിളിക്കുന്നത്”

വേനൽ പറവകൾ എന്ന പേരിൽ ഗുരുവായൂർ നഗരസഭാ ഒരുക്കിയ ത്രിദിന പഠന ക്യാമ്പിന്റെ ഉദ്ഗാടനവേളയിൽ സംസഥാന ചലച്ചിത്ര അവാർഡ് ജേതാവും, മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനേതാവുമായ ശ്രീ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ഇത്. ഉച്ചക്ക് മൂന്നുമണിയോടെ തുടങ്ങിയ ഉദ്ഗാടനപരിപാടികളിൽ നേരത്തെ തന്നെ അദ്ദേഹം എത്തിയിരുന്നു.

ക്യാമ്പിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കുമൊപ്പം ഹാസ്യമായി ചർച്ചകളും, വിശേഷംപറച്ചിലുമായി രണ്ട് മണിക്കൂറോളം ശ്രീ ഇന്ദ്രൻസ് ഗുരുവായൂരിൽ ചിലവിട്ടു. അനുമോദ ചടങ്ങിൽ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്റെ പ്രതിമ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. തന്നെ ഇത്രയും നല്ല നിലയിൽ എത്തിച്ച എല്ല പ്രേഷകരോടും ഗുരുവായൂരപ്പനോടും നന്ദി പറയാനും അവാർഡ് ജേതാവ് മറന്നില്ല.

രാവിലെ മുതൽ തുടങ്ങിയ വേനൽക്കാല പഠനക്യാമ്പിൽ കുട്ടികൾ കാത്തിരുന്ന ഒരു സെഗ്മെന്റ് ഇന്ദ്രൻസേട്ടന്റെ ഉദ്ഗാടനച്ചടങ് തന്നെ ആയിരുന്നുവെന്നു ബോദ്യമാക്കുന്ന തരത്തിലായിരുന്നു കുട്ടികളുടെ ഇടപെടൽ..

പന്ത്രണ്ടാം തീയതിയാണ് ക്യാമ്പിന്റെ അവസാനദിനം, അമ്പതോളം കുറ്ട്ടികൾ പങ്കെടുക്കുന്ന ഈ ക്യാമ്പും, പരിസരവും വളരെ നല്ല അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. വെയിൽ തീരെ ഇല്ലാത്ത അന്തരീക്ഷത്തിൽ പഴുത്ത് നിൽക്കുന്ന മാമ്പഴത്തിനു ചുവട്ടിലാണ് കുട്ടികളുടെ കളിയും പഠിപ്പും. മാമ്പഴം മുറിച്ചു കുട്ടികൾക്ക് നൽകുവാനും നഗരസഭാ അംഗങ്ങൾ മറന്നില്ല..

അനുമോദനം ഏറ്റുവാങ്ങി ശ്രീ ഇന്ദ്രൻസ്
5 (100%) 18 votes

Summary
Article Name
അനുമോദനം ഏറ്റുവാങ്ങി ശ്രീ ഇന്ദ്രൻസ്
Description
അനുമോദനം ഏറ്റുവാങ്ങി ശ്രീ ഇന്ദ്രൻസ്
Author
Publisher Name
GuruvayoorLive
Publisher Logo