കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം ഇന്ന് അവസാനിക്കും രാത്രിയോടെ മത്സരങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കിരീടധാരണ പരിപാടികൾ വേദിയിൽ നടക്കുന്നതാണ്.

പോയിന്റ് പട്ടികയിൽ ഇപ്പോൾ ഫറൂഖ് കോളേജ് തന്നെ ആണ് ഒന്നാംസ്ഥാനത്ത്.
ആറോളം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ ജില്ലകളിലെയും കോളജുകളിൽനിന്നും ആയിരകണക്കിന് വിദ്യർത്ഥികളാണ് ദിവസവും ശ്രീകൃഷ്ണ കോളേജിൽ എത്തുന്നത്.
നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ കലാ മാമാങ്കം എ, ബി, സി, ഡി എന്നിങ്ങനെ നാല് ഡിവിഷനുകളിലായി ഓരോ ജില്ലകളിലും നടത്തിയിരുന്നു. ഇതിൽ അർഹരായ വിദ്യാർത്ഥികളും കോളജുകളുമാണ് അവസാന അങ്കമായ ഇന്റർസോൺ മത്സരങ്ങൾക്കു മാറ്റുകൂട്ടുവാൻ എത്തിയിരിക്കുന്നത്.

വിവിധ വേദികൾക്കുമുന്നിൽ ഒരുക്കിയ ദൃശ്യങ്ങളും കാഴ്ചകളും..

Summary
Article Name
ഇന്റർസോൺ കലോത്സവം അവസാനദിനങ്ങളിൽ, ഫറൂഖ് കോളജ് മുന്നിൽ
Description
ഇന്റർസോൺ കലോത്സവം അവസാനദിനങ്ങളിൽ, ഫറൂഖ് കോളജ് മുന്നിൽ
Author
Publisher Name
GuruvayoorLive
Publisher Logo
ഇന്റർസോൺ കലോത്സവം അവസാനദിനങ്ങളിൽ, ഫറൂഖ് കോളജ് മുന്നിൽ
5 (100%) 1 vote